ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിയാഭെദകാണ്ഡം ൧൨൧

യകെൾക്കാത്തതിനാൽപൂൎവകാലക്രിയഎങ്ങി
നെസിദ്ധിക്കും

ഉ— നാലുനാഴികയ്ക്ക എന്നവാക്കിന്ന—നാലു
നാഴികഉള്ളപ്പൊൾ എന്നൎത്ഥംവരുന്നു ആര
എന്നുള്ളതിന്ന ഇരിക്കുന്നു എന്നക്രിയഅദ്ധ്യാ
ഹാരമായിവരും അപ്പൊൾ ഉണ്ടഎന്നുംഇരി
ക്കഎന്നും ഉള്ളക്രിയയെഉദ്ദേശിച്ചപൂൎവ്വക്രിയ
പൂൎവ്വകാലക്രിയയാകുന്നു ഇതിന്മണ്ണം കൊടു
ത്തിട്ടു— എന്തഎന്നടത്ത ചെയ്തുഎന്നുവരും ഉ
ണ്ടിട്ടവെണ്ടാ എന്നടത്തദാനാദികൎമ്മം പ്രകൃത
മായിരിക്കും— അപ്പൊൾഉണ്ടിട്ടദാനംവെണ്ടാ
എന്നുവരുമ്പൊൾ ദാനാദിക്രിയക്കപൂൎവ്വക്രിയ
യാവുംഎന്നാൽ കൊടുത്തിട്ടില്ലാ— വാങ്ങീട്ടി
ല്ലാ— കണ്ടിട്ടില്ലാഇത്യാദികളിൽ ഇട്ടഎന്നപൂ
ൎവ്വകാലക്രിയാവ്യയംതന്നെ ആകുന്നൂ—ഇല്ലാ
എന്ന അവ്യയം ക്രിയാനിഷെധ സ്വരൂപമാ
കകൊണ്ട ക്രിയപ്രയൊഗിക്കാത്തടത്തഭവിക്കു
കഎന്ന സാധാരണക്രിയാ അദ്ധ്യാഹാരിക്ക
പ്പെടണം— അപ്പൊൾഭവിച്ചില്ലെന്നു വരുന്നു
അതിനാൽകൊടുത്തിട്ട എന്നഭവിക്കഎന്നക്രി
യക്കപൂൎവകാല ക്രിയയാകുന്നു അപ്പൊൾ ഇ
ല്ലാഎന്നപറയുന്നതിന്നപൂൎവകാലത്തിൽ കൊ
ടുത്തിട്ടില്ലെന്ന അൎത്ഥമാകുന്നു അദ്ധ്യാഹാരമെ
ന്നാൽ പ്രയൊഗിച്ചിട്ടുള്ള പദങ്ങളുടെ ശക്തി
കൊണ്ടചെൎക്കാൻ തൊന്നുന്ന അൎത്ഥത്തെ പ
റയുന്ന ശബ്ദത്തെ സമീപത്ത ചെൎക്കുകയാ
കുന്നു ഇതിന്മണ്ണം രാമനെ സ്നെഹമുണ്ടഎ
ന്നാടത്തകുറിച്ചു എന്ന അദ്ധ്യാഹരിക്കയാകുന്നു
താൻഇപ്പൊൾ എവിടെനിന്നാണഎന്നചൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/129&oldid=187294" എന്ന താളിൽനിന്ന് ശേഖരിച്ചത്