ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അക്ഷരകാണ്ഡം ൫

ഇതിലെക്രമം — ൧ാമത— അക്ഷരകാണ്ഡം—
൨ാമത — സന്ധികാണ്ഡം — ൩ാമത — പദകാ
ണ്ഡം — ൪ാമത — സമാസകാണ്ഡം — ൫ — ധാ
തുകാണ്ഡം — ൬ — ക്രിയാകാണ്ഡം — ൭ — പ്രയൊ
ഗകാണ്ഡം — ൮ — അലംകാരകാണ്ഡം — ഇങ്ങ
നെ — ൮ കാണ്ഡങ്ങളെ കൊണ്ടു ൟപുസ്തകം
പരിപൂൎണ്ണമായിരിക്കുന്നൂ—

(അക്ഷരകാണ്ഡം)

ചൊ— മലയാളവാക്കിന അക്ഷരങ്ങൾഎ
ത്രവിധങ്ങളാകുന്നു—

ഉത്തരം —സ്വരങ്ങൾ എന്നും വ്യഞ്ജനങ്ങൾ
എന്നും രണ്ടുവിധങ്ങളാകുന്നു —

ചൊ — സ്വരങ്ങൾ ഏതെല്ലാം— (ഉ) അ —
ആ — ഇ — ൟ — ഉ — ഊ — ഋ— ൠ — ഌ —
ൡ — ഏ — ഐ — ഓ — ഔ — അം — അഃ —
ഇങ്ങനെ ൧൬ — അക്ഷരാഭ്യാസത്തുംകൽ സം
സ്കൃതവാക്കിന്നുകൂടി ഉപയൊഗമായി പഠിക്കു
ന്നു മലയാളവാക്കിൽ — ൠ — ൡ — എന്നര
ണ്ടു ദീൎഘങ്ങൾകുറവും — എ — ഒ — എന്നരണ്ട
ഹ്രസ്വങ്ങൾ കൂടുകയുംഉണ്ട — അതുകൊണ്ട —
൧൬ — സ്വരം — എന്നശരിതന്നെആകുന്നു —
(ചൊ) അം — അഃ — എന്നഅകാരൊച്ചാര
ണഭെദമല്ലയൊ— (ഉ) അല്ല— മകാരാംശസ
ദൃശമായിരിക്കുന്ന അനുസ്വരവും—ഹകാരാംശ
സദൃശമായിരിക്കുന്നവിസൎഗ്ഗവും—വ്യഞ്ജനസ
ദൃശങ്ങളായി വെറെരണ്ടു സ്വരങ്ങൾതന്നെ —
അതിനാൽഇതുരണ്ടുംസ്വരങ്ങളുടെഅന്തത്തും

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/13&oldid=186990" എന്ന താളിൽനിന്ന് ശേഖരിച്ചത്