ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിയാഭെദകാണ്ഡം ൧൨൩

യത്തിന്നവകാര ലൊപംവരാം കൊടുക്കാണ്ട—
കൊടുക്കവെണ്ട— ഇവിടെകൂടാഎന്നും അരു
തെന്നും— വെണ്ടാഎന്നും അതിനൊട ചെൎന്ന
പൂൎവക്രിയയെ നിഷെധിക്കുന്നു

ഇല്ലഎന്ന അവ്യയം മൂന്നുകാലത്തിൽ ക്രി
യകളെയും നിഷെധിക്കും എന്നാൽ ഭാവിപ്ര
ത്യയം ചെൎക്കും‌പൊൾ — ഉ — എന്ന ഭാവിപ്ര
ത്യയത്തിന്ന ലൊപവും ഇല്ലഎന്നതിന്റെ
ഇകാരത്തിന്ന ഒ ആദെശവും വരുത്തണമെ
ന്ന വിശെഷം അതാതഗണ വിശെഷങ്ങളും
ക്രമമായി വരും

ഉദാഹരണം— തന്നില്ലാ— തരുന്നില്ലാ— ത
രൊല്ലാ— അയച്ചില്ലാ— അയക്കുന്നില്ലാ— അ
യക്കൊല്ലാ— കൊടുത്തില്ല— കൊടുക്കുന്നില്ലാ—
കൊടുക്കൊല്ലാ— പറഞ്ഞില്ലാ— പറയുന്നില്ലാ
തൊടുന്നില്ലാ— തൊടൊല്ലാ— വിറ്റില്ലാ— വി
ൽക്കുന്നില്ലാ— വിൽകൊല്ലാ— ഇത്യാദിതന്നീല
വരുന്നീലാ— എന്നും പക്ഷാന്തരമായിട്ട

കവനത്തിൽ അധികമായി നടപ്പുണ്ട ഇ
ല്ല എന്നതിന്ന ൟലഎന്നു ആ‍ദെശം വരുത്തു
കയാകുന്നു

ഉദാ— കണ്ടീല— ഞാനഹൊ— ഭവിഷ്യൽ
ക്രയാ നിഷെധത്തുങ്കൽ ആതെ— ആണ്ട— എ
ന്ന ക്രിയാനാമത്തിനുമെൽ അവ്യയംചെരും

ഉദാ— പഠിയാതെ മൂഢനാകുന്നു പഠിക്കാ
ണ്ട്മൂഢനാകുന്നു പലിശകൊടുക്കാതെ കടം‌
വൎദ്ധിപ്പിക്കുന്നു കൊടുക്കാണ്ട്— ഉത്തരം‌പറ
യാതെതൊറ്റു പറയാണ്ട— വെലചെയ്യാതെ
കളയുന്നു ചെയ്യാണ്ട— ഇത്യാദി കണ്ടെ എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/131&oldid=187297" എന്ന താളിൽനിന്ന് ശേഖരിച്ചത്