ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രയൊഗകാണ്ഡം ൧൩൭

ൎത്താവഎടക്കെംകിലും കൎത്തൃപ്രധാന രീതിത
ന്നെ— ശരീരത്തിന്റെ നശ്വരതയുംപരൊ പ
കാരപുണ്യത്തിന്റെ മഹത്വവും അറിയപ്പെ
ടുന്നമനുഷ്യരാൽ ജീവിച്ചിരിക്കുന്നദിവസങ്ങ
ളിൽ രെക്ഷിക്കപ്പെടെണ്ടദെഹത്തിന്ന വൃത്തി
ക്കുമാത്രം പ്രതിഫലത്തൊടുകൂടെ കഴിയുന്ന
ടത്തൊളം കാലംപരൊപകാരത്തിന്ന യത്നം
ചെയ്താൽ പ്രയത്നഫലം പരസ്പരൊപകാര
മായിട്ട സൃഷ്ടികൎത്താവായ ദൈവത്തിന്റെ
പ്രീതിക്കപാത്രങ്ങളായിഭവിക്കുമെന്നഞങ്ങൾ
വിചാരിക്കുന്നു— ഇങ്ങനെ വലിയവാക്യങ്ങ
ളിൽ പലകൎത്താവും പലക്രിയകളുംഎടക്കുവ
ന്നാലും കൎത്തൃപ്രധാനരീതിതന്നെ—

ചൊ— ആകാംക്ഷാപൂരണരീതിഎങ്ങിനെ

ഉ— അതചെറിയ വാക്ക്യങ്ങളായി തന്നെ
പ്രയൊഗിക്കാം

ഉ— ഉണ്ടതീവിടയാണ— ഞങ്ങൾ— ൟവാ
ക്ക്യത്തിൽ ഉണ്ടതെന്നകെൾക്കുംമ്പൊൾസ്ഥല
ത്തിൽ ആകാംക്ഷാവന്നു ഇവിടെയെന്നപൂരി
പ്പിച്ചു— സ്ഥലംകെട്ടപ്പൊൾ ഭക്ഷണകൎത്താ
വിൽ ആകാംക്ഷാവന്നു— ഞങ്ങൾഎന്നു പൂരി
പ്പിച്ചു— ഇങ്ങനെഉള്ള ആഅംക്ഷയെ പൂരിപ്പി
ക്കുന്ന ക്രമത്തിൽവാക്ക്യംപ്രയൊഗിക്ക ആകു
ന്നു ഇതിന്മണ്ണംതരണം— പുസ്തകം നാളെത്ത
ന്നെ— നൊക്കണം— സംശയങ്ങൾഉണ്ട പല
തുംതരാം— നൊക്കീട്ടനാലുദിവസം കഴിഞ്ഞാ
ൽ ഇങ്ങനെ ആകാംക്ഷാപൂരണം

ചൊ— സമ്മിശ്രംഎങ്ങിനെ—

ഉ— രണ്ടുവിധം കലൎന്നിട്ടുള്ള താകുന്നു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/145&oldid=187323" എന്ന താളിൽനിന്ന് ശേഖരിച്ചത്