ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮ പ്രയൊഗകാണ്ഡം

ഉദാ— എന്റെ സ്നെഹിതനെകണ്ടത സ
ന്തൊഷമായി— കുളിച്ചാലും വെഗം തെക്കെ
കൊളത്തിൽ— ഊണ്ഒരുമിച്ചുവെണം— പറ
ഞ്ഞൊളാംവൎത്തമാനം ഊണകഴിഞ്ഞിട്ട—കാ
ണുന്നുഞാൻലൊകത്തിൽ അറിവുകൂടാതെന
ടന്നവലഞ്ഞു മൂഢന്മാർദുഃഖിക്കുന്നതായും സു
ഖിക്കുന്നത അഭ്യാസംനല്ലവണ്ണം വിദ്യകളിൽ
ഏതിലെംകിലും ഉള്ളവരായും നെരുംമൎയ്യാദ
യുംഉള്ളവർജനങ്ങളാൽബഹുമാനിക്കപ്പെട്ട
വരായും ആണ— ഇതിൽആദ്യം നാലപദം ക
ൎത്ത്യപ്രധാനം പിന്നെനാലുപദംആകാംക്ഷപൂ
രണം— ശിഷ്ടത്തിൽകൎത്തൃപ്രധാനവും ആകാം
ക്ഷപൂരണവും കലൎന്നിരിക്കുന്നു— ഏകവാക്ക്യ
മായിവിചാരിച്ചാൽ ആകാംക്ഷപൂരണം ത
ന്നെആവും ഇതിൽപ്രകാരം എന്നൎത്ഥമുള്ള—
ആണ്— എന്നപദംമൂന്നുവാക്ക്യങ്ങളൊടുംചെ
ൎന്നിട്ടകാണുന്നു എന്നക്രിയയൊട സംബന്ധി
ക്കുന്നു ആകാംക്ഷാപൂരണംതന്നെ— നളചരി
തംപാട്ടിൽ കൎത്തൃപ്രധാനം— ആൎയ്യയായുള്ളദ
മയന്തിനിന്നുടെ ഭാൎയ്യയായിവന്നു— അതിൽ
തന്നെആകാംക്ഷ പൂരണംഉണ്ടായിവരും ത
ൽസ്വയംബദാഡംബരംവെണ്ടാ വിഷാദം
ലഭിക്കുംനിനക്കവൾ—എന്നാൽ മിശ്രത്തിൽപ
ദങ്ങളെമാറ്റി വൈക്കാമെംകിലും അസം
ബന്ധാൎത്ഥം തൊന്നാതെകണ്ട പ്രയൊഗിക്ക
ണം—

ചൊ—എങ്ങിനെആയാൽഅസംബന്ധമാ
കുന്നൂ—

ഉ— ഇന്ന മാവുമ്മെലുള്ള മാങ്ങയൊക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/146&oldid=187325" എന്ന താളിൽനിന്ന് ശേഖരിച്ചത്