ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨ അലങ്കാരകാണ്ഡം

ടുത്താന്തക്കവണ്ണാം ലക്ഷണങ്ങൾക്കും നാമങ്ങ
ൾക്കും സംസ്കൃതത്തിലെക്കാൾഅല്പം ഭെദപ്പെ
ടുത്തി ഇരുപതൊന്ന അലങ്കാരങ്ങളാക്കി പ
റയുന്നു അതുകളുടെ നാമങ്ങളും ലക്ഷണങ്ങ
ളും ഉദാഹരണങ്ങളും വാക്കായി താഴെ എഴു
തുന്നു പല അലങ്കാരങ്ങൾക്കും ഉപമാനം ഉ
പമെയും സാധാരണധൎമ്മം ഉപമാവാചകം
ഇങ്ങനെ നാല അംഗങ്ങൾ പ്രധാനങ്ങളാ
കുന്നു—

ചൊ— നാലിന്നും ഭെദം എങ്ങിനെ

ഉ— സാദൃശ്യം പറയെണ്ടടത്ത ഏതിനെ ദൃ
ഷ്ടാന്തമാക്കി കല്പിക്കുന്നു അത ഉപമാനം മു
ഖത്തിന്ന ചന്ദ്ര പത്മാദി കണ്ണിന്ന പത്മ ദ
ളെന്ദീവരാദി പല്ലിന്ന മുത്തുമണി മുല്ലമൊട്ട
മുതലായ്ത വാക്കിന്ന അമൃത മുന്തിരിങ്ങാപ്പഴം
മുതലായ്ത ഇങ്ങനെ ഉപമാനം വൎണ്ണിച്ചുവരു
ന്നത കവികളുടെ സംപ്രദായം മെന്നെ പറ
യാനുള്ളു ഏതിന സാദൃശ്യത്തെ പറയാൻഇ
ച്ശിക്കുന്നു അത ഉമപെയമാകുന്നു മുഖം— ക
ണ്ണ— വാക്ക— മുതലായ്ത ഉപമാനൊപമെയ
ങ്ങളിൽ സാധാരണമായി ഏതധൎമ്മത്തെ ഇ
ഛിക്കുന്നു അത സാധാരണ ധൎമ്മമാകുന്നു മു
ഖത്തിന്നും ചന്ദ്രനും സകലജന സന്തൊഷ
കരം സാധാരണ ധൎമ്മമാകുന്നു കണ്ണിന്നുംപ
ത്മദളത്തിന്നും സമവിസ്താരം ആകൃതിമുതലാ
യതും കരിംകൂവളപ്പൂവിന്നും കണ്ണിന്നു നീല
ൎണ്ണത്വവും സാധാരണ ധൎമ്മമാകുന്നു മുത്തി
നും മുല്ലമൊട്ടിനും പല്ലിനും ആകൃതി ധാവ
ളം മുതലായതാകുന്നു വാക്കിന്നും അമൃതാദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/160&oldid=187352" എന്ന താളിൽനിന്ന് ശേഖരിച്ചത്