ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൫൫

എന്നൎത്ഥം ഇവിടെസ്ഥലാഭാവത്തിന്നുംആശ്ര
യത്തിന്നും മാരകത്ത്വത്തിന്നും ഹെതുത്വം ഉൽ
പ്രെക്ഷിച്ചു കുതിര അതിവെഗത്തൊടെ ഓടു
ന്നു കാറ്റിന്റെമുമ്പുകടക്കാനൊ എന്നുതൊ
ന്നും നദികളിലെവെള്ളങ്ങളെഒക്കെ സമുദ്രം
സ്വീകരിക്കുന്നു സ്വജലത്തിന്റെ ഉപ്പകളയാ
നായിക്കൊണ്ടൊ എന്നതൊന്നും ഇങ്ങനെപ
ലവിധമുണ്ട—മുമ്പുകടക്കയും—ഉപ്പകളയുകയും
ഫലമാക്കി ഉൽപ്രെക്ഷിക്കപ്പെട്ടു

(൩–) ആരൊപം

ആരൊപമെന്നാൽ ഉപമയത്തെ ഉപ
മാനമാക്കി ആരൊപിച്ചു വൎണ്ണിക്കുക—

ഉദാ— ൟ മഹാരാജാവ സാക്ഷാൽ വി
ഷ്ണുതന്നെ ശംഖുംചക്രവുംമാത്രം കാണുന്നില്ലാ
ഇദ്ദെഹത്തിന്റെ കടാക്ഷമാകുന്ന അമൃതി
ന്റെ തുള്ളിക്കൊണ്ട ബഹുജനങ്ങൾ ദുഃഖമാ
കുന്ന താപംനീക്കി സുഖിക്കുന്നു ചിലർ സം
സാരമാകുന്ന കടലിൽ മുങ്ങി ആശാപാശ
ത്താൽ ബന്ധിക്കപ്പെട്ടവരായിട്ട രാജാവി
നെകാണാൻ ഭാവ്യവാന്മാരാകുന്നില്ലാ— രാ
ജഭാൎയ്യാ പ്രത്യക്ഷ ലക്ഷ്മീ ദെവിതന്നെ എ
ന്നാൽ അന്ന്യന്റെ അടുക്കൽ നൊക്കുകകൂടി
യില്ലെന്നുള്ള സ്ഥൈൎയ്യ ഗുണം വിശെഷമാ
യിരിക്കുന്നു ഇവിടെ രാജാവിങ്കൽ വിഷ്ണുത്വം
കടാക്ഷത്തിൽ അമൃതത്വം മുതലായ്ത ആരൊ
പിതങ്ങളാകുന്നു ഇതിന്മണ്ണം രാജാവ ദാന
ത്തുങ്കൽകല്പകവൃക്ഷമായും— കൊപത്തുങ്കൽഅ
ന്തകനായും—വാക്കുങ്കൽ ബൃഹസ്പതി യായും
ശൊഭിക്കുന്നു ഇദ്ദെഹത്തിനെ സ്ത്രീകൾകാമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/163&oldid=187358" എന്ന താളിൽനിന്ന് ശേഖരിച്ചത്