ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൫൯

യാൾ കീഴയും വീണുവന്നും കാക്കൽവീണു എ
ന്നും മൂന്നൎത്ഥമുണ്ട നീരൊമൊരൊ വെറെകൂ
ട്ടാൻ പറയരുതെ ഇവിടെ രൊമരഹിതമായ
തൊടയൊടു കൂടിയവളെ നീയവെറെ ഒരു
ത്തനെ കൂടെചെൎക്കാൻ പറയരുതെ എന്നും
വെള്ളമൊ മൊരൊപ്രത്യെകം കൂടി ഉണ്ണുന്ന
തിന പത്തിടങ്ങഴി അരുതെന്നും അൎത്ഥംവരു
ന്നത ശ്ലെഷമാകുന്നു ഇതിൽ ആദ്യപക്ഷംസം
സ്കൃതപദ സഹിതമെന്നഭെദം വെള്ളമുണ്ടെന്ന
കെട്ടിട്ടു കരനന്നാക്കാൻ ശ്രമിച്ചില്ലാ ഇവി
ടെ വക്കുനന്നാക്കാൻ വെള്ളം വിരാധമെ
ന്നും വെള്ള നെൎയ്യതിന്ന കരവെണ്ട എന്നും
താല്പൎയ്യം ഇതിന്മണ്ണം ആലപ്പുഴക്ക വടക്കെ
ന്നുള്ള വാക്കിന്ന ദിക്കിന വടക്കെന്ന ആല
എന്നപറയുന്ന വൃക്ഷം ചൂണ്ടികാട്ടിയ പുഴക്ക
വടക്കെന്നും തൊന്നുന്നു ഇങ്ങനെയുള്ള ശ്ലെ
ഷാ ലംകാരംസംസ്കൃതത്തിൽ പല അലങ്കാര
ങ്ങൾക്കും സഹായമായിരിക്കും ഭാഷയിൽ ദു
ൎല്ലഭമാകകൊണ്ട ശ്ലെഷമുള്ളടത്ത അതുതന്നെ
പ്രധാനമെന്ന വിചാരിക്കുന്നു— മറ്റുംപലവി
ധത്തിൽ പ്രയൊഗിക്കാം—

(൮‌) വിഷമം)

വ്യാപാരം ശരിയല്ലാ എന്നഭംഗിയിൽ പ
റയുന്ന വാക്കെന്നൎത്ഥം—

ഉദാ— ബഹുവിസ്താരമുള്ള സൂൎയ്യവംശം എ
വിടെ അല്പവസ്തുക്കളിൽ പ്രവെശിക്കാനും ശ
ക്തികൊറയുന്ന എന്റെ ബുദ്ധി എവിടെ എ
ന്ന കാളിദാസർ രഘുവംശത്തിൽ പറയുന്നു
ഇവിടെ വലിയവംശത്തെ പറയാൻ ആരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/167&oldid=187362" എന്ന താളിൽനിന്ന് ശേഖരിച്ചത്