ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൬ അലങ്കാരകാണ്ഡം

ഗുണത്തെ നെരംപൊക്കായി നിദ്രാഭംഗകര
മെന്നപറഞ്ഞു കാൎയ്യസ്ഥതയുടെ ഫലം കഷ്ട
പ്പാടുതന്നെ ഇത്യാദി— ദൊഷത്തിന്നഗുണക
ല്പനം— ൟഗ്രഹസ്ഥൻപച്ച വെള്ളത്തിനുക്രടി
ചിലവുവരാതിരിക്കാനും— ജനങ്ങൾ ആവലാ
തിപ്പെടാതിരിക്കാനും മാത്രംവാങ്മാധുൎയ്യം ഉ
ള്ള ആളാകകൊണ്ട സമ്പത്തവൎദ്ധിച്ചിട്ട പല
പ്പഴും നല്ലകച്ചെരിയിൽ വലിയ ഉദ്യൊഗ
സ്ഥമാരുടെ സഹവാസത്തൊടും മുമ്പിലുംപി
മ്പിലും ശിപായി മാരൊടുംകൂടി നടക്കുന്നു— ഇ
വിടെദുൎവാക്ക്യ ദൊഷത്താൽ പത്രാദികൾകൂ
ടെ വെറിട്ടപൊയി ഭക്ഷണവ്യയം കൂടാതെ
സമ്പത്തവൎദ്ധിപ്പിച്ച ദൊഷത്തെയും പൊലീ
സ്സുനിമിത്തം വരുന്ന തടവുമുതലായ ദൊഷ
ത്തെയും കച്ചെരിയിലും ഉദ്യൊഗസ്ഥന്മാരി
ലുംപരിചയഗുണമെന്ന കല്പിക്കുന്ന ഇവിടെ
നിന്ദാസ്തുതിയും ഒണ്ട— ഇതിന്മണ്ണം പലതിലും
അന്ന്യാലംകാരങ്ങളും വരും— ഒരുഗുണംകൊ
ണ്ട അന്ന്യഗുണവും ഒരുദൊഷംകൊണ്ട അ
ന്ന്യദൊഷവും തൊന്നിക്കുന്നടത്ത ൟപക്ഷ
ത്തിൽ അപ്രകൃതൊക്തിയാകും എന്നാൽഗുണ
ദൊഷ വൈപരത്യത്തിന്റെ ഉദാഹരണം—
നിന്ദാസ്തുതിതന്നെ എന്നുവരുന്നതല്ലാ എന്ത
ന്നാൽ നിന്ദാസ്തുതിയിൽ ഒരുനിന്ദാവൃത്താന്തം
കൊണ്ടവെറെ സ്തുതി വൃത്താന്തം തൊന്നുന്നു
ഇവിടെ ഒരുഗുണത്തിനെയും ദൊഷത്തിനെ
യുംതന്നെ ദൊഷമാക്കിയും ഗുണമാക്കിയുംവ
ൎണ്ണിക്കുന്നു— വെറെഅല്ല— എന്നുഭെദംവരുന്നു
ഒരുനിന്ദകൊണ്ട അന്യനിന്ദയൊ ഒരുസ്തുതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/174&oldid=187376" എന്ന താളിൽനിന്ന് ശേഖരിച്ചത്