ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦ അക്ഷരകാണ്ഡം

വെണ്ടി— ൽ, ൻ, ൾ, റ്റ, ന്റ, ൟവൎണ്ണങ്ങ
ളെ കൂടി സ്വീകരിക്കെണ്ടയൊ —

ഉ — ആദിമൂന്നും ക്രമെണ ല ന ള വൎണ്ണ
ങ്ങൾ അകാരം കൂടാതെ പ്രയൊഗിക്കപ്പെട്ട
വയാകുന്നു —

നാലാമത — റ— രണ്ടകൂടിയതും ൫ാമത—
ന് — റ് — കൂട്ടിചെൎത്തതുമാകുന്നൂ.

ദൃഷ്ടാന്തം — കൊവിലകം ദെവനപ്പൊൾ
ആളടുത്തു ഇത്യാദികളിൽമെൽഅകാരംചെരു
മ്പൊൾസ്പഷ്ടമാകുന്നു—ശേഷം എഴുത്തുകൊണ്ടു
സ്പഷ്ടമാകുന്നു—സംസ്കൃതത്തിൽ— യൽ—തൽഇ
ത്യാദികളിൽ അകാരം കൂടാത്തതകാരമാകുന്നു

ചൊ — വ്യഞ്ജനങ്ങളിൽ — ന — എന്നഒ
ന്നുപഠിക്കുന്നു നളനൊടുഎന്ന പദത്തിൽ ഒ
ന്നാമത്തെതും മൂന്നാമത്തെതും അക്ഷരം ഭെദ
പ്പെടുത്തി ഉച്ചരിക്കുന്നു — അതിനാൽ വെറെ
തന്നയൊ —

ഉ — അല്ലാ— ഒന്നുതന്നെ അല്പംഭെദത്തൊ
ടുകൂടി ഉച്ചരിക്കുന്നു— അതിൽ ആദ്യം ദന്താഗ്ര
ത്തുങ്കലും പിന്നത്തെ ദന്തമൂലത്തുങ്കലും ജിഹ്വാ
ഗ്രം തൊടീച്ച ഉച്ചരിക്കുന്നത എന്ന മാത്രം
ഭെദംരണ്ടും ദന്തസ്ഥാനഭവങ്ങൾ തന്നെആ
കുന്നൂ — എന്നാൽ പ്രായെണ പദത്തിന്റെ
ആദ്യത്തുങ്കലും ചില കൂട്ടക്ഷരങ്ങളിലും ദന്താ
ഗ്ര സംബന്ധികളാക്കിയും ശെഷങ്ങളെദന്ത
മൂല സംബന്ധികളാക്കിയും ഉച്ചരിക്കുന്നത
മലയാളത്തിലെ നടപ്പാകുന്നു— ദന്തമൂല സം
ബന്ധമായി തന്നെ എല്ലാം ഉച്ചരിച്ചാലുംവി
രൊധമില്ലാ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/18&oldid=187005" എന്ന താളിൽനിന്ന് ശേഖരിച്ചത്