ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരരകാണ്ഡം ൧൭൩

വളരെ ചിലവിട്ടും സൎവസമ്മതം ഇത്യാദ്യ
ൎത്ഥത്തിൽ താല്പൎയ്യാൎത്ഥത്തെ അനുസരിച്ച വി
ചാരിയ്ക്കണം അവയവാൎത്ഥം വിചാരിച്ചാൽ
വിതാനം പൊടിയെന്നും കൂട്ടവാൻ കിളിയെ
ന്നും പ്രഥമൻ മണിയെന്നും അയാൾകണ്ണട
ച്ചിരുന്നു എന്നും ഇത്യാദി അസംബന്ധം ത
ന്നെ എന്നുതൊന്നും താല്പൎയ്യാൎത്ഥം നല്ലരസ
മായിരിയ്ക്കും എന്നാൽ ഇതപാട്ടുകളിൽ ദുൎല്ലഭ
മാകുന്നു ഇപ്രകാരം മലയാളവാക്കിൽ പ്ര
സിദ്ധങ്ങളായിരിയ്ക്കുന്ന അലങ്കാരങ്ങളെ സം
ക്ഷെപിച്ച എഴുതിയിരിക്കുന്നു ഇങ്ങനെലക്ഷ
ണങ്ങൾ പറയപ്പെട്ടു എങ്കിലും ലക്ഷ്യങ്ങളി
ൽ ശ്രൊതാവിന്റെ മനസ്സിന ഉല്ലാസകര
മായ മാതിരിയിൽ അതാതസ്ഥാനത്ത പ്ര
യൊഗിച്ചെങ്കിലെ അലംകാര മെന്ന പറ
യാവു കണ്ഠാദി സ്ഥാനങ്ങളിൽ ധരിക്കെണ്ട
രത്ന സ്വൎണ്ണാദികൾ വേലപ്പാട കൂടാതെ അ
നുചിത സ്ഥാനങ്ങളിലും പാടുമാറിയും ധരി
ച്ചാൽ അസന്തൊഷകരം തന്നെയെല്ലൊ ഉ
ല്ലാസകരമെന്നാൽ കേക്കുന്നവരുടെ മുഖംസ
ന്തൊഷംകൊണ്ട താൻ അറിയാതെ വിടുത്തു
ന്ന മാധുൎയ്യമാകുന്നു—

ചൊ— ഉല്ലാസമില്ലാത്ത വിധം എങ്ങിനെ

ഉ— അരി— ചാമ പൊലെ ചെറുതായിരി
യ്ക്കണം ചന്ദനം കണ്ടാൽ ചെളിയൊ എന്നു
തൊന്നും സജ്ജനമുഖത്തനിന്ന ചീത്തവാക്ക
ശരിയായില്ലാ ബ്രാഹ്മണനെക്കാൾ ശൂദ്രൻ
ന്യൂനൻ ശൂദ്രനെക്കാൾ ബ്രാഹ്മണൻ ഉൽ
കൃഷ്ടൻ ഇത്യാദികളിൽ ക്രമെണഉപമാ— ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/181&oldid=187390" എന്ന താളിൽനിന്ന് ശേഖരിച്ചത്