ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൪ അലങ്കാരകാണ്ഡം

ൽപ്രെക്ഷാ— വിഷമം— ന്യൂനാതിരെകൊക്തി
ഇത്യാദ്യലങ്കാരങ്ങൾ കല്പിക്കപ്പെടുന്നില്ലാചി
ലത വൈധൎമ്മ്യെണയും പ്രയൊഗിയ്ക്കാം—

ഉദാ— വിദ്വാൻ തന്നെ വിദ്വാന്മാരുടെ
യൊഗ്യതയെ അറിയുന്നു എന്നടത്ത പ്രസവി
ച്ചവൾ തന്നെ പ്രസവവെദനയെ അറിയും
എന്ന സാദൃശ്യം പറയണ്ടടത്ത മച്ചിപ്രസവ
വെദനയെ അറിയുന്നില്ലാ ഇത്യാദി വൈധ
ൎമ്മ്യ പ്രയൊഗമാകുന്നു ഉണ്ട എന്നതിന്ന ഇ
ല്ലെന്ന പറഞ്ഞു ഉണ്ടന്ന അൎത്ഥംതൊന്നിക്കുന്ന
ത വൈധൎമ്മ്യരീതിയന്ന താല്പൎയ്യമാകുന്നു—

ചൊ— ശബ്ദാലങ്കാരം എങ്ങിനെ

ഉ— അക്ഷരങ്ങളെയൊ— പദങ്ങളെയൊ
വാക്ക്യങ്ങളുടെ ആദിയ്ക്കൊ അന്തത്തുങ്കലൊ
ഇടയ്ക്കൊ ആവൎത്തിച്ച പ്രാസമാക്കി പ്രയൊ
ഗിക്കുന്നതും വൃത്തങ്ങളാക്കി പ്രയൊഗിക്കുന്ന
തും ശബ്ദാലങ്കാരമാകുന്നു

ഉദാ— ആദ്യക്ഷരപ്രാസം ✱ മനസി പുന
രിവനിലൊരു ഘനകുതുകമുണ്ടെങ്കിൽ മാല
യിട്ടാലും മടിക്കണ്ട ഭീമജെ✱ (ദ്വിതിയാക്ഷ
രം പ്രാസം) ✱ സന്തതംകലി ദ്രുമെവസിക്കും
കലിയുഗം ചിന്തിച്ചു പറഞ്ഞിതു ദ്വാപരൻത
ന്നൊടെവം ✱ (പദാവൃത്തിപ്രാസം) ✱ നാ
ട്ടിൽ ഭൂപന്നരിയില്ലൊട്ടും ഭുക്തിക്കു മിവന്നരി
യില്ലൊട്ടും (കെറാൻ ഭൂപനുവാരണ മുണ്ടാം
ചെന്നാലിവനും വാരണമുണ്ടാം ) ✱ ഇവി
ടെ അരിശത്രു— തണ്ഡൂലം— എന്നും വാരണംഗ
ജം തടവ എന്നുംകെറുക ആരൊഹണം രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/182&oldid=187392" എന്ന താളിൽനിന്ന് ശേഖരിച്ചത്