ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൭൫

ജധാനിയിൽ കടക്കുകഎന്നും ശെഷസിദ്ധ
മാകുന്നു ഇങ്ങനെ പല അലങ്കാരങ്ങളിലും
അന്ന്യാലംകാരം സംസൃഷ്ടമായി പ്രയൊഗി
ക്കാം അന്ന്യപ്രാസം വിധുമുഖി തന്നുടെ യ
രികിൽ ചെൎന്നുവിരവൊടു കാമനുമൊന്നു വ
ളൎന്നു മമമനമപളഥ ഝടുതികപൎന്നു— മനസി
പരം പരിതൊഷമുയൎന്നു ഇത്യാദി ഇനി
ശ്ലൊകങ്ങളിലും പാട്ടുകളിലും പ്രസിദ്ധങ്ങളാ
യുള്ള വൃത്തഭെദങ്ങളെ അറിവാൻ ഉപയൊ
ഗമുള്ള ഗുരുലഘുമാത്രാ ലക്ഷണങ്ങളെയും അ
നന്തരം വൃത്തങ്ങളെയും പറയുന്നു ഗുരുവിനര
ണ്ടുമാത്രയെന്നും ലഘുവിന ഏകമാത്രയെന്നും
അക്ഷര കാണ്ഡത്തിൽ പറഞ്ഞിട്ടുണ്ട ശ്ലൊ—
വിസൎഗ്ഗവിന്ദുസഹിതം ദീൎഘം കൂട്ടക്ഷരാദ്യവും
അക്ഷരം ഗുരുവാമന്ന്യൽ ലഘുപാദാന്ത്യമിഷ്ട
വൽ—൧— വിസൎഗ്ഗത്തൊടും അനുസ്വാരത്തൊ
ടും കൂടിയതായും ദീൎഘമായും കൂട്ടക്ഷരത്തിന്റെ
ആദിയിൽ പ്രയൊഗിച്ചതായും കാണപ്പെടു
ന്ന അക്ഷരങ്ങൾ രണ്ടുമാത്രയുള്ള ഗുരുവൎണ്ണ
ങ്ങളാകുന്നു ഇതു കൂടാതെ കാണപ്പെടുന്ന
അക്ഷരങ്ങൾ ഏക മാത്രയുള്ള ലഘു വൎണ്ണ
ങ്ങൾ എന്ന താല്പൎയ്യാൎത്ഥം ക്— ത — ഇത്യാദി
ശുദ്ധ വ്യഞ്ജനങ്ങൾക്ക സംസ്കൃതരീത്യാ അ
ൎദ്ധമാത്ര തന്നെയെങ്കിലും കൻ— തിൽ— വർ— വർ—
വൾ— ഇത്യാദി ഒന്നരമാത്രയുള്ളവകളെ ഭാഷ
യിൽ ഗുരുസ്ഥാനത്ത പ്രയൊഗിക്കുന്നത നട
പ്പാകുന്നു ശ്ലൊകത്തിന്റെയൊ പാട്ടിന്റെ
യൊ പാദാവസാനത്തിങ്കലെ അക്ഷരം ല
ഘുവായാലുടൻ ഇഛചൊലെ ഗുരുവാക്കിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/183&oldid=187394" എന്ന താളിൽനിന്ന് ശേഖരിച്ചത്