ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭൬ അലങ്കാരകാണ്ഡം

പ്രയൊഗിക്കാം ഗുരുവിന്റെ സ്ഥാനത്ത ല
ഘു പ്രയൊഗിച്ചാൽ പിഴയില്ലെന്നൎത്ഥം

വൃത്തലക്ഷണം

ആദ്യം കിളിപ്പാട്ടിലെ വൃത്തലക്ഷണങ്ങ
ളെ എഴുതുന്നു ശ്ലൊകം— മാത്രാവൃത്തം കിളി
പ്പാട്ടിൽ പ്രസിദ്ധപ്പെട്ടതെട്ടിഹ— നാലുപാദ
ങ്ങളുംവെണം പ്രാസംചെൎക്കുകയുംഗുണം ൧—
ലഘ്വക്ഷരം വെണ്ടടത്ത നിയമം ചെയ്കിലു
ത്തമം അന്യത്രദീൎഘം ചെയ്തീടാം ഗാനെഹ്ര
സ്വസ്വരത്തിനും ൨ —

താല്പൎയ്യാൎത്ഥം

കിളിപാട്ടുളകിൽ വൃത്തങ്ങൾക്ക നാലുപാദ
ങ്ങളും പാദങ്ങൾക്ക മുഖ്യമായിമാത്രാ നിയമ
വും ഒരു വിധത്തിൽ അക്ഷരനിയമവുമായി
പ്രയൊഗങ്ങൾ നടക്കുന്നതാകകൊണ്ട മാത്രാ
വൃത്തങ്ങളാക്കി കല്പിക്കപ്പെടുന്നു ഇതുകളെ
പാട്ടാക്കി ചൊല്ലുമ്പൊൾഗാനരീതിയെ അനു
സരിച്ചു ഹ്രസ്വ സ്വരങ്ങളെയും ദീൎഘമാക്കി
ചൊല്ലിയാൽ വിരൊധമില്ലാത്തതിനാൽ ഗു
രുക്കളെകൊണ്ട നിയമം പാടില്ലാത്തതിനാൽ
വെണ്ടുന്ന ലഘ്വക്ഷരങ്ങളെകൊണ്ട ലക്ഷണ
ങ്ങൾ പറയപ്പെടുന്നു അന്യസ്ഥാനങ്ങളിലും
ലഘു പ്രയൊഗിച്ചെങ്കിൽ അത ഗാനരീതി
കൊണ്ട ചെൎച്ചപൊലെ ഗുരുവാക്കാമെന്ന
ൎത്ഥം—

(വൃത്തനാമങ്ങൾ ശ്ലൊകം)

ഇരുപത്തെട്ട മാത്രയ്ക്ക പാദെവൃത്തം വിളം
ബിതാ മാത്രാനാലു കുറഞ്ഞെങ്കിലതിൽ സ
ന്നതയാമത ൩— മാത്രാവിംശതി യെന്നാകി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/184&oldid=187396" എന്ന താളിൽനിന്ന് ശേഖരിച്ചത്