ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അലങ്കാരകാണ്ഡം ൧൭൭

ൽ ശിഖരിണ്യുൽ പ്ലുതാന്യഥാ സാധാരണീ
യുഗ്മലഘ്വി ലഘ്വയുഗ്മാതു മംഗളാ(൪)ക്രമി
കാപതിനെട്ടെങ്കിൽ പതിനാറെങ്കിലാദൃതാ—
ഇങ്ങനെ മാത്രയും പെരുമക്ഷരങ്ങൾക്ക സം
ഖ്യകൾ(൫) പതിന്നാലാദി നാലിന്നും പന്ത്ര
ണ്ടാം പിന്നയാറിനും ദ്രുതാൎത്ഥം ലഘുവാക്കീ
ടില്ലിഷ്ടം പൊലെയു മുത്തമം (൬)—

സംശയമുള്ളതിന താല്പൎയ്യാൎത്ഥം

മാത്രാവിംശതീതി

ഇരുപതമാത്രകൾ പാദങ്ങളിൽ വരുന്ന
വൃത്തങ്ങളിൽ ന ലുഭെദം ഉള്ളതപറയുന്നു—
ശിഖരിണി ഇതിന്നു ഇഷ്ടാനുസാരെണ പാ
ദങ്ങളിൽ ആദ്യഭാഗം ദ്രുതത്തിനായി ലഘ്വ
ക്ഷരം വൎദ്ധിപ്പിച്ച പതിന്നാലൊ അധിക
മൊ അക്ഷരമാക്കണം അതുതന്നെ വിപരീ
തമാക്കി അന്ത്യഭാഗത്തിൽ ലഘുവൎദ്ധിപ്പിച്ചാ
ൽ രണ്ടാമത്തെഉൽപ്ലുതയാകും പ ദങ്ങളിലെ
യുഗ്മംഎന്നാൽരണ്ട— നാല— ആറ— എട്ടു— ഇങ്ങ
നെ എരട്ടയായഅക്ഷരങ്ങൾ—അത മിക്കതുംല
ഘുവാക്കിപ്രയൊഗിച്ചാൽ അതിനു സാധാര
ണിയന്ന വൃത്തനാമമാകുന്നു മദ്ധ്യത്തിങ്കലെ
അയുഗ്മംഎന്നമൂന്ന അഞ്ച ഏഴു ഇത്യാദിമിക്ക
തും ലഘ്വക്ഷരങ്ങളാക്കീട്ടുള്ളതിന്ന മംഗളയെ
ന്ന പെരാകുന്നു ശെഷം സ്പഷ്ടം— ൟഭെദങ്ങ
ളെ കൊണ്ട എട്ടു വൃത്തം പന്ത്രണ്ട വിധമാക്കി
പറഞ്ഞിരിക്കുന്നു—

ക്രമെണ ഉദാഹരണം
(വിളംബിതാ)

മാതംഗാഭാസ്യൻ ദെവൻ മംഗല്യാധാന

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/185&oldid=187398" എന്ന താളിൽനിന്ന് ശേഖരിച്ചത്