ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്ധികാണ്ഡം ൧൫

ന്നുവരുന്നു ശബ്ദത്തിന്നലൊപം എന്നാൽകെ
ൾക്കാതെ ഭവിക്കുകയാകുന്നു— ഇതിന്മണ്ണം,
അല്ല. എടൊ— അല്ലെടൊ— ഇല്ല— ഏതും—
ഇല്ലേതും— ഇതുകളിൽ പക്ഷാന്തരത്തുങ്കൽ
മെൽ പറയുന്ന ആഗമസന്ധിയും ആദെശ
സന്ധിയും വരാം—

ഉദാഹരണം— പലയടം— പലേടം— അ
ല്ല— യെടൊ— അല്ലെടൊ—ഇങ്ങനെ രണ്ടൊ
അധികമൊ വിധം വരുന്നെടത്ത പക്ഷാന്ത
ര വിധിയെന്നുപറയും—പ്രഥകൈവചനത്തി
ൽ— രാമ— അൻ— രാമൻ—എകാരലൊപത്തി
ന്ന— ഉദ— വാ— എടാ— വാടാ— പൊ‌എടാ—
പൊടാ ഇത്യാദി

ചൊ— ആഗമം എന്നാൽഎന്ത

ഉ— എടക്കുവന്നു ചെരുന്ന ശബ്ദാംഗമാ
കുന്നു. അത നാമത്തിന്നും ധാതുവിന്നും അ
ന്തത്തുങ്കലും പ്രത്യയങ്ങൾക്ക ആദിക്കുംചെരും
അന്ത്യത്തെ അന്ത്യാഗമമെന്നും ആദിയെ ആ
ദ്യാഗമമെന്നും പറയുന്നു. സന്ധിയിൽ അ
ക്ഷരംവെറെ ആഗമിക്കുന്നെടത്ത ആഗമസ
ന്ധിയാകുന്നു. പ്രായെണ— ഉ, യ, വ, ങ്ങൾ
സ്വരസന്ധിയിൽ ആഗമങ്ങളാകുന്നു— ഉകാ
രാഗമത്തിന്ന ഉദാഹരണം— പദാന്തവ്യഞ്ജ
നങ്ങൾക്ക പദാദിവ്യഞ്ജനം പരമാകുമ്പൊൾ
ഉകാരം‌വരാം വാക്ക, നന്ന, കൂട്ടുമ്പൊൾവാ
ക്കുനന്ന എന്നാകുന്നു ഇതിന്മണ്ണം പാട്ട് കെൾ
ക്കണം പാട്ടുകെൾക്കണം എന്ന ഉകാരംകൂടി
ഇടക്കവരുന്നു— ഇതിന്മണ്ണം പട്ടുകിട്ടി പാലു
കുറുക്കി, തൈരുകലക്കി ചൊറുവിളമ്പി— ഏ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/23&oldid=187023" എന്ന താളിൽനിന്ന് ശേഖരിച്ചത്