ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬ സന്ധികാണ്ഡം

ഴുലൊകം, വാളുമിനുത്തു, പൊരുതുടങ്ങി,നാ
ടുപിടിച്ചു വീരന്മാരു സുഖിച്ചു, ഇത്യാദി—
യകാ രാഗമത്തിന്നു.

ഉദാഹരണം— പദാന്തങ്ങളായി രിക്കുന്ന
അ, ആ, ഇ, ൟ, ഇവകൾക്കും താലവ്യ സ
ന്ധ്യക്ഷരങ്ങൾക്കും മെലെസ്വരം വരുന്നത
കൂട്ടുമ്പൊഴും ഓഷ്ഠ്യസന്ധ്യക്ഷരങ്ങൾക്ക മെ
ൽ താലവ്യസ്വരങ്ങൾ വരുന്നത ചെൎക്കുമ്പൊഴും
ഉപരിസ്വരത്തിന്റെ താഴെ ചെൎന്ന യ് എ
ന്ന ആഗമം പരാം‌ക്രമെണ ഉദാഹരിക്കുന്നു—
മലഅടി— മലയടി— മല‌ആളും— മലയാളം.
വാഴ‌ഇല—വാഴയില— തറ— ൟറൻ— തറയീ
റൻ— തലയുണങ്ങി— എണ്ണയൂറി— ഇത്യാദി—
ഋ— ഌ— അദ്യന്തങ്ങളായും— ഐ— ഔ— ആദ്യ
ന്തങ്ങളായും മലയാള വാക്കുകൾക്കു പ്രസി
ദ്ധിയില്ലാ— സംസ്കൃതസംബന്ധത്താൽ ആദി
യായിച്ചിലതുണ്ട പലഋണങ്ങൾ— പലയൃണ
ങ്ങൾ നല്ലഐശ്വൎയ്യം— നല്ലയൈശ്വൎയ്യം വെ
ല ഔദാസിന്ന്യത്തൊടെ വെല യൌദാസി
ന്ന്യത്തൊടെചെയ്യുന്നു ആകാരത്തിന്നു— ഉദാ
ഹരണം വാടാ— ഇവിടെ— വാടായിവിടെ—
നെടാഏതും— നെടായേതും— ഇകാരാന്തത്തി
ന്ന പൊളിഅല്ല— പൊളിയല്ലാ— അടിയൊ
ളും— മുടിയുണ്ട— ൟകാരാന്തത്തിന്ന— സ്ത്രീ ഇ
വൾ— സ്ത്രീയിവൾ സ്ത്രീയൊട— എകാരാന്ത
ത്തിന്ന നെരെ എന്നൊടു നെരെ യെന്നൊട
ഓഷ്ഠ്യ സന്ധ്യക്ഷരം അന്തത്തിലുള്ള പദത്തി
നുമെൽ താലവ്യസ്വരം വരുന്നടത്തു —ഉദാ—
നെരൊ ഇത— നെരൊയിത— മൊരൊയല

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/24&oldid=187031" എന്ന താളിൽനിന്ന് ശേഖരിച്ചത്