ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ പദകാണ്ഡം

ഉദാ— മൂഢത്വം— മൂഢത—മൌഢ്യം—സാധു
ത്വം—സാധുത—ക്രൂരത്വം—ക്രൂരത—ക്രൌൎയ്യം—ധീ
രത്വം—ധീരത—ധൈൎയ്യം—വിഢ്ഢിത്വം— ഭൊഷ
ത—പ്രസിദ്ധാൎത്ഥത്തുങ്കലും ഉള്ളവൻ എന്ന അ
ൎത്ഥത്തുങ്കലും കാരപ്രത്യയവും— യൻ പ്രത്യയ
വും—അൻപ്രത്യയവും— ഇകൻപ്രത്യയവും വ
രും—പാട്ടുകാരൻ— വെലക്കാരൻ—ഏഷണിക്കാ
രൻ— യൻപ്രത്യയത്തിന്നു— മലയൻ—മടിയൻ
ചതിയൻ— അൻപ്രത്യയത്തിന്ന ഗുണവാൻ—
ബുദ്ധിമാൻ— ഇകൻപ്രത്യയത്തിന്ന— ധനിക
ൻ—ഇവിടെ അകാരാന്തത്തിൽ അൻപ്രത്യയ
ത്തിന്ന— വ— ആദ്യാഗമവും ഇകാരാന്തത്തിൽ
പ്ര്യത്യയത്തിന്ന മ— ആദ്യംഗമവും കൂട്ടണം—ഗു
ണി— ധനി— ഇത്യാദി സംസ്കൃതസശബ്ദംതന്നെ
കാൽ അര— ഉരി— നാഴി— ഇടങ്ങഴി— ഇങ്ങ
നെയുള്ള സംഖ്യാനാമങ്ങൾക്കവീതംഎന്നൎത്ഥ
ത്തുങ്കൽ ശെ എന്ന പ്രത്യയം വരും.

ഉദാ— കാൽശെ രൂപാ കൊടുക്കണം കാ
ക്കാൽശെ— അരക്കാൽശെ—മുക്കാൽശെ— നാഴി
ശ്ശെ— മുന്നാഴിശ്ശെ— ഉരിശ്ശെ— ഇത്യാദി.

വൎണ്ണത്തെ പറയുംപൊൾ സംജ്ഞയായി
കാരപ്രത്യയം വെണം—

ര എന്നതിന്നമാത്രംഇഫപ്രത്യയമാണവെ
ണ്ടത— അകാരം— ആകാരം— കകാരം— ഖകാരം
യകാരം— രെഫം—ഇത്യാദി—സംസ്കൃതപ്രയൊ
ഗത്തിൽ ദശരഥപുത്രൻ—ദാശരഥി — ഇന്ദ്രനെ
സംബന്ധിച്ചത ഐന്ദ്രം ഇത്യാദി പലവി
ധംവരും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/42&oldid=187071" എന്ന താളിൽനിന്ന് ശേഖരിച്ചത്