ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ പദകാണ്ഡം

ദ്വിത്വം

എന്നാൽ—എന്നെക്കൊണ്ട—ഞങ്ങളാൽ— ഞ
ങ്ങളെക്കൊണ്ട— എന്നിൽ— ഞങ്ങളിൽ ഇത്യാ
ദി പൂൎവ്വക്രമം തന്നെ

വലിയ‌ആൾ പറയുമ്പൊൾ അസ്മദൎത്ഥശ
ബ്ദത്തിന്ന ബഹുത്വത്തുംകലെപൊലയുംഅതി
ന്ന ഏകവചന പ്രത്യയാന്തമായിട്ട താഴെ ഉ
ദാഹരിക്കുന്നു— സൎവ്വാദെശങ്ങളും പ്രത്യെകം
വരും

ഉദാ— നാം— നമ്മെ— നമ്മൊട— നമ്മാൽ—
നമ്മെക്കൊണ്ട— നമ്മൊടുകൂടെ— നമുക്ക— നമു
ക്കായിക്കൊണ്ട— നമ്മിൽനിന്ന— നമ്മെക്കാൾ—
നാംഹെതുവായിട്ടു— നമുക്ക— നമ്മുടെ— നമ്മിൽ
എന്നഭെദം പ്രത്യയത്തൊടുകൂടി സൎവ്വാദെശ
ത്തുങ്കൽഅവയവവിചാരംവെണ്ടാ—

നീയും— ഞാനും— എന്നൊ— നിങ്ങളും— ഞ
ങ്ങളും— എന്നൊ— നീയും— ഞങ്ങളുമെന്നൊ നി
ങ്ങളും— ഞാനുമെന്നൊ— അൎത്ഥംവിചാരിച്ചാ
ൽ— ഞ— എന്നതിന്നു ബഹുവചനം പ്രത്യയ
ങ്ങളിൽ— നമ്മ— എന്ന ആദെശം— വരും അർ
ബഹുവചന പ്രത്യയവും വരും ഇതിന്നഏക
വചനം അസംഭവമാകുന്നു— ശെഷം പൂൎവ്വവ
ൽആകുന്നു—

ഉദാ—നമ്മൾ— നമ്മളെ— നമ്മളാൽ— നമ്മ
ളെക്കൊണ്ട— നമ്മളിൽ— നിന്ന— നമ്മുടെനമ്മ
ളിൽവച്ച— ഇപ്രകാരം ഭാഷയിൽ പ്രഥമാ
ദിവിഭക്ത്യന്തങ്ങൾ ഉദാഹരിക്കപ്പെട്ടു—

കപനങ്ങളിൽ സംസ്കൃതവിഭക്തി കളെയും
ചെൎച്ചപൊലെ പ്രയൊഗിക്കാം ചിത്തെവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/74&oldid=187163" എന്ന താളിൽനിന്ന് ശേഖരിച്ചത്