ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൬൯

സാധനമാക്കി കല്പിക്കുന്നു അതിന്നുകാരണം
എന്നുപെരുവരും കരണത്തിൽകൊണ്ട എന്ന
തൃദീയവരും അതിനാൽ ബുദ്ധികൊണ്ടഎന്ന
തൃതീയവന്നു— ഇതിന്മണ്ണം വടികൊണ്ടടിച്ചു—
മരംകൊണ്ടുപണിതു— ചെൎന്നഎന്നൎത്ഥം സം
ബന്ധിക്കുന്നടത്ത ഓടഎന്നതൃതീയവരുംഇച്ശ
യൊടുകൂടെ— ഇതിന്മണ്ണം വിദ്യയൊടുചെൎന്ന
ബന്ധുക്കളൊടൊരുമിച്ചു എന്നുംവരാം സ
ഞ്ചാരത്തുംകൽ മാൎഗ്ഗമായി ഏതകല്പിക്കപ്പെടു
ന്നു— അതിന്നുഊടെ എന്നതൃതീയവരും റൊട്ടി
ലൂടെഇതിന്മണ്ണം നയത്തിലൂടെ കെറിഇത്യാ
ദിയും വരാം—

ചൊ— സംപ്രദാനം— ഏത—

ഉത്തരം— ദാനക്രിയയുടെകൎമ്മംആൎക്കഅധീ
നമായിഇച്ശിക്കുനു അതിന്ന സംപ്രദാനമെ
ന്നപെരുവരും അതിനാൽ സംപ്രദാനത്തിൽ
ഉ എന്നും ആയിക്കൊണ്ടെന്നും ചതുൎത്ഥിവരും
ഗുരുവിനായിക്കൊണ്ട എന്നവന്നു— ഏതിനെ
ഫലമാക്കികല്പിക്കുന്നുഅതിലും ചതുൎത്ഥിവരും
ഗുണത്തിന്നു എന്നഗുണഫലമാകുന്നു ഗുരുവി
നായിക്കൊണ്ട— നടത്ത ദക്ഷിണദ്രവ്യം ഗുരു
വിന്ന അധീനമാക്കി ചെയ്യുന്നു— ഗുരുവിനുദെ
ക്ഷിണഎന്നുംപറയാം—

ചൊ— അപാദാനം— ഏത—

ഉ— ഏതിംകൽ നിന്നുവെൎപാടൊആധിക്ക്യ
മൊ— ന്യൂനതയൊപറയുന്നു അതിനുഅപാദാ
നമെന്നു പെരുവരും ഇതിൽ ആദ്യത്തിൽ നി
ന്ന എന്നപഞ്ചമിവരും അതിനാൽ ഗ്രഹത്തും
കൽനിന്നപുറപ്പെട്ട സമന്മാരെക്കാൾ താഴ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/77&oldid=187172" എന്ന താളിൽനിന്ന് ശേഖരിച്ചത്