ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പദകാണ്ഡം ൭൩

ഉദാ— ബാലൻ പഠിക്കുന്നു ഇവിടെകൎമ്മം
പ്രയൊഗിച്ചിട്ടില്ലാ ഗുരു ബാലനെ പഠിപ്പി
ക്കുന്നു എന്ന പൂൎവ്വകൎത്താവിന്നു ദ്വിതീയവന്നു
കൎമ്മമുണ്ടെങ്കിൽ ഗുരുബാലനെക്കൊണ്ട വ്യാക
രണത്തെപഠിപ്പിക്കുന്നുഎന്നവരുന്നു ഇവിടെ
പൂൎവ്വകൎത്താവായ ബാലനെക്കൊണ്ടന്ന തൃതീ
യവന്നു എന്നറിയണം ഇങ്ങനെയുള്ളടത്ത
സംസ്കൃതംഅനുസരിച്ച ബാലനെവ്യാകരണ
ത്തെപഠിപ്പിക്കുന്നു എന്നദ്വികൎമ്മവും വിരൊ
ധമില്ല ഭൃത്യൻവെലചെയ്യുന്നുഭൃത്യനക്കൊണ്ട
വെല‌ചെയ്യിപ്പിക്കുന്നു ഇത്യാദിയിൽദ്വിക
ൎമ്മംഇല്ലാ ദെശത്തിനെപറയുന്ന അകാരാന്ത
നപുംസക ശബ്ദത്തിലെ സപ്തമിക്ക തഎന്ന
ആദെശവും തകാരദ്വിത്വവും സ്ത്രീനപുംസ
കാന്തത്തിലെ സപ്തമിക്ക എ എന്ന ആദെശ
വും വ്യഞ്ജനാന്തത്തിൽ ചിലെടത്ത ലൊപ
വും അന്ത്യ ടകാരത്തിന്ന ദ്വിത്വവുംപക്ഷാന്ത
രത്തിൽ വരുന്നു ക്രമെണ ഉദാ— തിരുവന
ന്തപുരത്തെ ഇരിക്കുന്നു ഇതിന്മണ്ണം വയ്ക്കത്തഎ
ന്നവരും വ്യഞ്ജനാന്തത്തിന്ന എ അമ്പലപ്പു
ഴെ— വൎക്കലെ— ഇരിക്കുന്നു— ലൊപം— തൃശ്ശൂർ
കണ്ണൂർ— പാൎക്കുന്നു— ദ്വിത്വസവിതലൊപം
കൊഴിക്കൊട്ട— ഇരിക്കുന്നു എന്നാൽ ൟഭാ
ഷയിലെ— സംജ്ഞാശബ്ദങ്ങളിലെ വിഭക്തി
കൾക്കും ദ്വിത്വത്തിന്നും പലഭെദങ്ങളും നട
പ്പുണ്ട.

തിരുവനന്തപുരത്തിൽ അമ്പലപ്പുഴയിൽഇ
ത്യാദി അതപക്ഷാന്തരമാക്കി സ്വീകരിക്കെ
ണ്ടതാകുന്നു ൟപറഞ്ഞവിഭക്തികൾക്കും കാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/81&oldid=187184" എന്ന താളിൽനിന്ന് ശേഖരിച്ചത്