ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമാസകാണ്ഡം ൭൯

ലം— ഇത്യാദി അവ്യയീഭാവം തന്നെ തൽപു
രുഷൻ എന്നാൽ പ്രഥമാദി സപ്തവിഭക്ത്യന്ത
പദങ്ങൾ സമാസിച്ചതാകുന്നു— പ്രഥമാന്തം
വിശെഷണമായി ചെരും—

ഉദാ— കൃഷ്ണസ്വാമി ഇവിടെ കൃഷ്ണഎന്ന
പ്രഥമ സ്വാമിയുടെ വിശെഷണം— ഇതിന്മ
ണ്ണം— വിഷ്ണുനംപൂരി—രമപട്ടര—ശംകുനായര—
വെള്ളപട്ട്—മെടമാസം—തെക്കമരം—ഇത്യാ
ദി വിഗ്രഹത്തുങ്കൽ, കൃഷ്ണനാകുന്നസ്വാമിവെ
ള്ളയായിരിക്കുന്ന പട്ട്— തെക്കാകുന്നമരം— ഇ
ങ്ങനെ ചെൎച്ചപൊലെവിശെഷിപ്പിക്കാം വി
ഗ്രഹം എന്നാൽ സമാസത്തിന്റെ അൎത്ഥം
പറയാനായി വെറിടുത്തുപറയുന്ന വാക്ക ആ
കുന്നു സംസ്കൃതത്തിൽ നീലൊല്പലം, കൃഷ്ണസ
ൎപ്പം, സുന്ദരപുരുഷൻ ഇത്യാദി ദ്വിതീയയായ
മാസം കണ്ണട, കണ്ണിനെ അടക്കുന്നതെന്ന
വിഗ്രഹം, ഗുരുദ്രൊഹി—രാജദ്വെഷി—മരം
കെറി—കൊളംകൊരി—ഇത്യാദി— ഗുരുവിനെ
ദ്രൊഹിക്കുന്നവൻ— മരത്തെക്കെറുന്നവൻഎന്ന
വിഗ്രഹം, അന്ത്യം, രണ്ടും,അലുപ്തം,സംസ്കൃതം—
കൃഷ്ണശ്രീതഃഗ്രാമഗമീ— ഇത്യാദി തൃതീയാസ
മാസം—രാജദത്തം, രാജാവിനാൽ ദത്തംചെ
യ്യപ്പെട്ടത ഗുരുപ്രൊക്തം ദൈവകൃതം— ഇത
സംസ്കൃതത്തെ അനുസരിച്ചുള്ളത പൊൻകി
ണ്ണം— പൊന്നുകൊണ്ടകിണ്ണം എന്നുവിഗ്രഹം—
വടിതല്ല— പുല്ലുപായ— ൟട്ടിപ്പെട്ടി—ചെന
ക്കറി— ഇത്യാദി വിഗ്രഹംസ്പഷ്ടം— ആറ്റുവഴി—
ആറ്റിലൂടെ വഴിയെന്നൎത്ഥം— വനമാൎഗ്ഗം— ജ
ലയാത്രാ— ചതുൎത്ഥി— കച്ചൊടപ്പുര—കച്ചൊട

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/87&oldid=187205" എന്ന താളിൽനിന്ന് ശേഖരിച്ചത്