ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സമാസകാണ്ഡം ൮൧

കടലിലെ വെള്ളമെന്നു വിഗ്രഹം ആറ്റമ
ണ്ണ്— കാട്ടുതീയ— നാട്ടാനാഇത്യാദി—ശൎക്കര
ക്കൊതിയൻ എന്നുള്ളടത്ത ഉദ്ദെശ സപ്തമീ
സമാസമാകുന്നു— ഇവിടെ ശൎക്കരയിൽ ഉദ്ദെ
ശിച്ചകൊതിയൻ എന്നൎത്ഥം സംസ്കൃതം— രാ
ജശ്രെഷ്ഠൻ— രാജാക്കന്മാരിൽ വച്ചന്നവിഗ്ര
ഹം— വിദ്യാഭിലാഷം— അനന്തശയനം— ധൂൎത്ത
മുഖ്യൻ— ഗ്രഹനിവാസം— ദെശസഞ്ചാരം—
ഇത്യാദി— മദ്ധ്യമപദ ലൊപത്തൊടു കൂടി—
ഉള്ളതും ഇവിടെതൽ പുരുഷ ഭെദമാക്കിചെ
ൎക്കുന്നു മദ്ധ്യത്തിൽഒരുപദം ലൊപിച്ചവരു
ന്നുസമാസമെന്നൎത്ഥം—

ഉദാ— മഞ്ഞുതൊപ്പി— മഞ്ഞുതടുക്കുന്നതൊ
പ്പിഎന്നൎത്ഥം— വെണ്ണകൃഷ്ണൻ— വെണ്ണപ്രിയ
നായകൃഷ്ണൻ എന്നൎത്ഥം ഇരിപത്തൊന്ന ഇരു
പതിൽഅധികം ഒന്നെന്നൎത്ഥം ഇരുപതൊടു
കൂടെഒന്നെന്നുമാം അൎത്ഥംസമംതന്നെ ഇതി
ന്മണ്ണം നൂറ്റെട്ടുമുതലായതും അറിയണം ഇ
വിടെ മദ്ധ്യത്തിംകലുള്ളഅധിക ശബ്ദത്തി
നൊ കൂടെഎന്നുള്ള ശബ്ദത്തിനൊ ലൊപം
വരുന്നു— ആയിരത്തിഅഞ്ഞൂറ്റിപതിനഞ്ചു— ഇ
വിടെയും പ്രത്യെകം അധികശബ്ദം ചെൎത്തവി
ഗ്രഹിക്കണം സംസ്കൃതത്തിൽ ശാകപ്രിയനാ
യിരിക്കുന്നപാൎത്ഥിവൻ ശാകപാൎത്ഥിവൻ ഇ
ത്യാദിരണ്ടിൽ അധികവും ശബ്ദങ്ങൾ കൂട്ടിസ
മാസിക്കാം വെള്ളപ്പട്ടവിലാ വെള്ളയായിരി
ക്കുന്ന പട്ടിന്റെ വിലാഎന്നവിഗ്രഹം ആന
ക്കൊമ്പ തകട്ടവെലകൂലി ആനയുടെ കൊമ്പി
ന്റെ തകടിലെ വെലയുടെകൂലിഎന്ന വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/89&oldid=187210" എന്ന താളിൽനിന്ന് ശേഖരിച്ചത്