ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെരളഭാഷാ
വ്യാകരണം

ഉത്തരഭാഗം

ധാതുകാണ്ഡം

ചൊ— ധാതുക്കൾഎന്നാൽ എന്താകുന്നു—

ഉ— ക്രിയകളെ പറയുന്ന പദങ്ങളുടെപ്ര
ധാനാവയവമാകുന്നു— ധാതുക്കളിൽ അവ
യവങ്ങൾ ചെൎക്കും‌പൊൾ പലവിധത്തിൽ
നാമങ്ങളും അവ്യയങ്ങളും ക്രിയാപദങ്ങളും
ഉണ്ടാവും— പറയുന്നധാതുക്കളെ സംബന്ധി
ച്ചിട്ടുള്ളകൂട്ടത്തെ ധാതുകാണ്ഡമെന്നു പറയു
ന്നു—

ചൊ— ക്രിയഎന്നാൽ എന്ത—

ഉ— കൎത്താവാക്കി കല്പിക്കപ്പെട്ട പദാൎത്ഥ
ത്തിന്റെ ചെറിയവ്യാപാരങ്ങളുടെ കൂട്ടമാകു
ന്നു—

ഉദാ— ബാലൻപറയുന്നു— ഇവിടെകണ്ഠം—
താലു— മുതലായസ്ഥാനങ്ങളിൽ നാക്കൊടുകൂ
ടിപലവ്യാപാരവും പിന്നെശബ്ദത്തെ പ്രകാ
ശിപ്പിക്കയും പിന്നെ അക്ഷരങ്ങളാക്കി പ്രയൊ
ഗിക്കയും ഇങ്ങനെചെറിയ അനെകംവ്യാ
പാരങ്ങൾ കൂടി ഒന്നാക്കി സംകല്പിക്കും‌പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/95&oldid=187229" എന്ന താളിൽനിന്ന് ശേഖരിച്ചത്