ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൮൯

വിധം ആരൊഹണത്തെയും വിധിപൊലെ
സുഖകരമായി അവരൊഹണത്തെയും ചെയ്യു
ന്നുഎന്ന‌അൎത്ഥം ഇങ്ങനെശബ്ദക്രിയവരും മ
നസ്സിന്ന—

ഉദാ— ശാസ്ത്രത്തെചിന്തിക്കുന്നു— ഇവിടെഗു
രുപറഞ്ഞ വാക്യത്തിന്റെ സ്മരണം— അൎത്ഥ
സ്മരണം— വിരൊധസ്മരണം— പരിഹാരസ്മ
രണം— ശംകാസംഭവം— നിശ്ചയം— ഇത്യാ
ദിമനൊവ്യാപാരസമൂഹക്രമമാകുന്നു— ക്രിയ
കൾ സകൎമ്മങ്ങൾഎന്നും അകൎമ്മങ്ങളെ
ന്നും‌രണ്ടവിധം‌ഉണ്ട കൎമ്മം‌ചെരുന്നത സക
ൎമ്മകം— കൎമ്മം‌ചെരാത്തത അകൎമ്മകംഎന്ന
ഭെദം—

ഉദാ— ബാലൻഭക്ഷിക്കുന്നു—ഇവിടെ എന്തി
നെഎന്ന ആകാംക്ഷിച്ചാൽ അന്നത്തെ‌എന്ന
കൎമ്മംചെരും ഇതിന്മണ്ണം ശാസ്ത്രത്തെ പഠി
ക്കുന്നു— ജ്ഞാനത്തെ വൎദ്ധിപ്പിക്കുന്നു— അക
ൎമ്മകത്തിന്ന— ഉദാ— ഗുണം വളരുന്നു— വിദ്യ
പ്രകാശിക്കുന്നു— ശൊഭിക്കുന്നു— കീൎത്തിതെളി
യുന്നു— ഇത്യാദി— ചൊ— ആകാംക്ഷഎന്നാൽ
എന്ത— ഉ— ഒരുപദംപ്രയൊഗിക്കും‌പൊൾ അ
തിനെസംബന്ധിച്ച ചെൎക്കെണ്ടപദം കെൾ
ക്കാനുള്ള ഇച്ശയാകുന്നു— ഭക്ഷിക്കുന്നുഎന്നുകെ
ൾക്കും‌പൊൾ ആരെന്നകൎത്താവിനെയും— എ
ന്തിനെ‌എന്ന‌കൎമ്മത്തെയും ചെൎക്കാവുന്നതാക
കൊണ്ട അതുകളെ‌അറിവാനിച്ശാ— ആകാ
ക്ഷയാകുന്നു— ഇതിന്മണ്ണം‌പുത്രൻ എന്നുപറ
യും‌പൊൾ ആരുടെ‌എന്ന ആകാംക്ഷിക്കുന്നു—
കൊടുത്തുഎന്നുപറയും‌പൊൾ ആൎക്കായിക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/97&oldid=187234" എന്ന താളിൽനിന്ന് ശേഖരിച്ചത്