ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൯൧

ച്ചപശുവിനെ പാലിനെകറക്കുന്നു—പുത്രനെ
ശാസ്ത്രത്തെ പഠിപ്പിക്കുന്നു വഴിപൊക്കനെ
ഗ്രഹത്തെ പ്രാപിപ്പിക്കുന്നു ഇത്യാദിദ്വികൎമ്മ
വും ചിലധാതുക്കൾക്കവരും ഇങ്ങനെസക
ൎമ്മാദിഭെദം വരുന്നു—ഇതദ്വിതീയാപ്രകരണ
ത്തിൽ അല്പംപറഞ്ഞു എംകിലുംഇവിടെപ്രെ
രണപ്രസംഗത്തുംകലും പറയെണ്ടിവന്നു—

ചൊ— ക്രിയക്കഎന്തെല്ലാം ഭെദമുണ്ട—

ഉ— ഭൂതം— ഭവിഷ്യത്ത് വൎത്തമാനം— ഇങ്ങ
നെ മൂന്നകാലഭെദങ്ങൾനിമിത്തം ചില പ്രത്യ
യങ്ങൾക്ക ഭെദംവരുന്നൂ—

ചൊ— ഭൂതംഎങ്ങിനെ—

ഉ— പ്രയൊഗിക്കുന്ന കാലത്തിന്ന മുമ്പെ
നടന്ന ക്രിയഭൂതകാല ക്രിയയാകുന്നു—

ഉദാ— ബാലൻ ഭക്ഷിച്ചു ൟപ്രയൊഗിച്ച
കാലത്തിനു മുൻപിൽബാലന്റെ ഭക്ഷണ
ക്രിയനടന്നുഎന്നൎത്ഥം— ഇവിടെ— ഉ— എന്ന
പ്രത്യയവും— ഭൂതകാലത്തെ പറയുന്നു—

ചൊ— വൎത്തമാനം എങ്ങിനെ—

ഉ— ക്രിയാപദം പ്രയൊഗിക്കുപൊൾ നട
ക്കുന്നക്രിയാവൎത്തമാന കാലക്രിയയാകുന്നു—

ഉദാ— അച്ശൻഭക്ഷിക്കുന്നു— പ്രയൊഗിച്ച
കാലത്തിൽ ഭക്ഷണംനടക്കുന്നുഎന്നൎത്ഥം—ഇ
വിടെ ഉന്നു എന്ന പ്രത്യയം വൎത്തമാനകാല
ത്തെപറയുന്നു—

ചൊ— ഭവിഷ്യത്ത് എങ്ങനെ—

ഉ— ക്രിയാപദം പ്രയൊഗിച്ചതിനു മെൽ
നടക്കെണ്ടതന്നൎത്ഥം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/99&oldid=187239" എന്ന താളിൽനിന്ന് ശേഖരിച്ചത്