ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തുസഭാ ചരിത്രം

ഒന്നാമതുകാലം

പഞ്ചാശദ്ദിനംമുതൽകൊംസ്തന്തീന

കൈസർപൎയ്യന്തം (൩൩- ൩൨൪)

൧. അപൊസ്തലർ എന്ന പ്രെരിതന്മാരുടെ ആയുസ്സ് (൩൩- ൧൦൦)
യെശു തന്റെ ശിഷ്യന്മാരൊടു നിങ്ങളെ ആൾ്പീടിക്കാരാക്കുംഎന്ന വാ
ഗ്ദത്തം ചെയ്തതിന്റെ ശെഷം സ്വൎഗ്ഗരാജ്യം ഭൂമിയിൽ നടക്കുന്നത്‌വല
കൊണ്ടുള്ള പിടിപോലെ എന്ന ഉപമ പറഞ്ഞുവല്ലൊ—അതിനാൽ ന
ച്ചക്കൊൽ ചൂണ്ടൽനഞ്ഞ്‌ മുതലായ ഉപായങ്ങളാലല്ല നിൎബ്ബന്ധവും
ചതിയും ഇല്ലാത്തൊരു വലയിലത്രെ മനുഷ്യരെ ചെൎക്കെണം എന്നു
കാണിച്ചിരിക്കുന്നു—വലയിൽ കുടുങ്ങുകയും കുടുങ്ങായ്കയും മീനിന്റെ
ഇഷ്ടം പൊലെ അല്ലൊ—ചെറിയതും വലിയതും നല്ലതും ആകാത്തതും
എന്നിങ്ങിനെ പലവിധമായി വലയിൽ അകപ്പെടും എന്നു കൂട ആ ഉ
പമയിൽ സൂചിപ്പിച്ചിട്ടും ഉണ്ടു—ആ വാഗ്ദത്തപ്രകാരം സംഭവിച്ചു -ക്രിസ്തു
സ്വൎഗ്ഗാരൊഹണമായ പത്താം ദിവസത്തിൽ സദാത്മാവിന്റെ ശക്തി
ശിഷ്യന്മാരിൽ നിറഞ്ഞുവന്നു കെഫാപുരുഷാരത്തൊടു ദൈവസാക്ഷ്യം
ഘൊഷിച്ചറിയിച്ചതിനാൽ ൩൦൦൦ പെർ വലയിൽചെൎന്നു—അങ്ങിനെ
യരുശലെം പട്ടണത്തിൽ ഉണ്ടായ ആദ്യ സഭകളയില്ലാത്ത ധാന്യ നി
ലം പൊലെ ആയി—അവർ‌ ഒരാത്മാവും‌ ഒരു‌ ശരീരത്തിൽ‌ അവയവ
ങ്ങളും ആയി വാണുകൊണ്ടു തമ്മിൽ സ്നെഹിച്ചു മനുഷ്യരെ അല്ല ദൈവ
ത്തെ അനുസരിച്ചുകൊള്ളെണം എന്നുറെച്ചു കൎത്താവെ മഹത്വപ്പെടു
ത്തി നടന്നു ധനവാന്മാർ ഒരൊന്നു വിറ്റു കൊണ്ടു വിലസഭാസ്വം‌ ആക്കി


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/7&oldid=187579" എന്ന താളിൽനിന്ന് ശേഖരിച്ചത്