ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൮ സംഭവം

കെൾപ്പൂ അന്നെറെത്തൂങ്ങിയതുസത്യമെന്നറിഞ്ഞാലും മന്നവസത്യ
ത്തെക്കാൾവലുതല്ലൊന്നുമൊൎത്താൽ സൎവവെദവുമൊക്ക നിത്യവും ജ
പിക്കിലും സൎവ്വതീത്ഥങ്ങളിലും നിത്യവുംകുളിക്കിലും സത്യത്തിൻഫ
ലസഹസ്രാംശമില്ലറിഞ്ഞാലും സത്യത്തിൽ‌പരമൊരുധൎമ്മമില്ലൊക്കെ
ണന്നീ എന്നതുപൊലെതന്നെകണ്ടുകൊൾസത്യവും മന്നവനി
ന്നൊടെറഞാൻപറഞ്ഞീടെണമൊ എന്നെല്ലാം‌ശകുന്തളാപറഞ്ഞൊര
നന്തരം വിണ്ണിൽനിന്നശരീരിതന്നുടെവാക്യംകെട്ടു ഭരിച്ചുകൊൾകത
വപുത്രനെവൈകാതെനീ സുരസ്ത്രീസമയായകൌശികപുത്രിയൊ
ടും ഭരതനെന്നനാമമതിനാലന്നുവാനൊർ ധരണീപതിയോടുചൊ
ന്നതുകെട്ടമൂലം കല്യാണഘൊഷത്തൊടുംകൈക്കൊണ്ടുശകുന്തളാ വല്ല
ഭനൊടുംകൂടിസന്തൊഷം‌പ്രാപിച്ചപ്പൊൾ ഭരതന്തന്നെനാട്ടിന്നഭി
ഷെകവുംചെയ്തു
പരിപാലിച്ചുരാജ്യംപലനാൾദുഷ്ഷന്തനും പിന്നെ
പ്പൊയ്‌വിണ്ണിൽ‌പുക്കുമെനകയൊഴിച്ചുള്ള വിണ്ണവർനാരിമാരൊടൊ
ന്നിച്ചുമരുവിനാൻ തദനുഭരതനാന്ധരണീപതിവീരൻ സദയം‌പ്ര
ജകളെ പരിപാലിച്ചുനന്നായി ഇന്ദ്രനെപ്പൊലെനൂറുയാഗവുംചെ
യ്തുഭൂമി ക്കിന്ദ്രനായ്ക്കണ്വമുനിതന്നെയും ഗുരുവാക്കി പത്മങ്ങളുടെസ
ഹസ്രാൎത്ഥദക്ഷിണയുംചെ യ്തുല്പലരിപുകുലകീൎത്തിയും വൎദ്ധിപ്പിച്ചാൻ
ആത്മജന്മാരെപരസ്ത്രീകളിലുല്പപാദിച്ചാ നാത്മാനുരൂപന്മാരല്ലെന്നുക
ണ്ടൾത്താപത്താൽ പിന്നയും പലപലയാഗങ്ങൾചെയ്തശെഷം ന
ന്ദനൻഭൂമന്യുവെന്നുണ്ടായാൻപ്രസിദ്ധനായി. ഭൂമന്യൂതനയനായ്‌വി
തഥനുണ്ടായ്‌വന്നു പ്രമദമാരിൽ സുഹൊത്രാദികൾനാൽ‌വരുണ്ടായി അ
വരിൽ സുഹൊത്രനാമഗ്രജനായിരാജ്യം അവനിയന്നുശൈത്യയൂപല
ക്ഷണയായാൾ സ്വൎഗ്ഗലൊകത്തിൽ‌നല്ലൂഭൂതലമെന്നാക്കിയാൻ ദുൎഗ്ഗ
വുമുറപ്പിച്ചുജയിച്ചുഭൂലൊകവുംഐക്ഷ്വാകിയായഭാൎയ്യാതന്നിലാത്മജ
ന്മാരെ ശ്ലാഘ്യന്മാരായിമുവ്വർതമ്മെയുമുല്പാദിച്ചാൻ അജമീഢനുംസ
ദാമീഢനം‌പൂരുമീഢൻ അജമീഢാഖ്യനതിലഗ്രജൻവാണരാജ്യം
അവനുമാറുമക്കൾമൂന്നുപത്നികൾപെറ്റിട്ടവരിൽജ്യെഷ്ഠനൃക്ഷൻ
വാണിതുപിന്നെരാജ്യം ഋക്ഷനുതനയനായിസംവരണനുമുണ്ടായി
കൈക്കൊണ്ടാന്തപതിയാംമിത്രപുത്രിയെയവൻ - അംഗാരവൎണ്ണൊ
പാഖ്യാനത്തിലൃക്ഷന്റെകഥമംഗലമതെജനമെജയചൊല്ലീടുവൻ
തപതീപെറ്റുണ്ടായികുരുവാന്നരപതി തപസാകുരുക്ഷെത്രംനിൎമ്മിച്ച
തവനെല്ലൊ വിശ്വപാലകന്മാരായഞ്ചുപുത്രന്മാരവ ന്നശ്വവാഭി
ശ്വാനുംപിന്നെവഞ്ചിത്രരഥൻ ജനരഞ്ജനകരനാകിയമുനിതാനും ജ
നമെജയന്താനുമുണ്ടായാരതുകാലം അവരിലഭിശ്വാനുപുത്രരായെട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/104&oldid=185393" എന്ന താളിൽനിന്ന് ശേഖരിച്ചത്