ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨ സംഭവം

ച്ചതു യാമുനപുത്രൻ വരുണാത്മജൻ വസിഷ്ഠ നമിതതപൊബല
മെഴുമാപവന്മുന്നം കനകാചലപാൎശ്വെവിപിനെമനൊഹരെ മുനി
നിൎജ്ജരയക്ഷഗന്ധൎവ്വനിഷെവിതെ ശൊഭനമായുള്ളൊരുപൎണ്ണശാല
യുംതീൎത്തുതാപസനനുദിനംതപസാവാഴുംകാലം ദക്ഷനന്ദനയായസു
രഭിതന്നെയന്നു മുഖ്യനാമാപവനുകൊടുത്തുകാശ്യപനും യാമുനനായ
മുനിശ്രെഷ്ഠനാശ്രമഭുവി ഹൊമധെനുവിനൊടുംവാഴുന്നകാലത്തിൻ
കൽ ഹെമശൈലെന്ദ്രപ്രസ്ഥെവസുക്കളൊരുദിനം കാമിനീജന
ത്തൊടുംക്രീഡിച്ചുനടക്കുംപൊൾ കാനനെവീതഭയം സഞ്ചരിച്ചീടുന്ന
തും കാണായിമുനിശ്രെഷ്ഠൻ‌തന്നുടെപശുവിനെ തൽക്ഷണെധര
പ്രമുഖന്മാരാംവസുക്കളും ലക്ഷണയുക്തയായധെനുതൻഗുണങ്ങളാ
ൽ വിസ്മിതചിത്തന്മായിത്തത്രനിന്നീടുന്നെര. സസ്മിതംചൊല്ലീടി
നാൾതൽക്കനിഷ്ടാത്മെശ്വരീ ഭൎത്താവെകണ്ടീലയൊമുഗ്ദ്ധയാംപശു
വിനെ മൎത്ത്യഭൊഗത്തിന്നിവൾയുക്തയല്ലെന്നുതൊന്നും ഗൊവിനെ
ക്കണ്ടനെരം ദ്യൊവിനൊടാശകയ്ക്കൊണ്ടീവണ്ണംപറഞ്ഞവ ളൊടുടൻ
ദ്യൊവുംചൊന്നാൻ കാമിനീകുലമൌലിമാലികെകെട്ടാ ലുന്നീ യാമു
നമുനിയുടെഹൊമഗാവിതുനൂനം തൽത്തപൊവനമിദംസത്യലൊക
ത്തിനൊക്കും ചിത്തമൊഹനങ്ങളാം ചിത്രങ്ങൾകണ്ടീലെനീ ഇപ്പ
ശുക്ഷീരംപാനംചെയ്തീടും‌ജനങ്ങൾക്കു വില്പാടൊരാപത്തുകളുണ്ടാകയി
ല്ലനാഥെ ക്ഷുല്പിപാസാധിവ്യാധിമരണജരാനരാദ്യുൽപ്പത്തിനൃണാം
പതിനായിരത്താണ്ടെക്കില്ലാ ദെവിയുംദ്യൊവിൻവാക്ക്യ മീവണ്ണം
കെട്ടനെരം ഭാവസമ്മൊദത്തൊടുഭൎത്താവിനൊടുചൊന്നാൾ മാനു
ഷലൊകത്തിങ്കലുണ്ടിനിക്കൊരു സഖീമാനിയാമുശീനരഭൂപതിത
ന്റെമകൾ മാനുഷികളിൽവെച്ചുമത്സഖിത്വംകൊണ്ടൊരു മാനി
നീജരാരൊഗഹീനയായ്‌വൎത്തിക്കെണം മഹത്സഗംമംകൊണ്ടുകിൻ‌ഫല
മല്ലയായ്കിൽ മഹത്വംഭവാന്മാൎക്കുംഭവിക്കുമതുമൂലം കൊണ്ടുപൊകെ
ണമതുകാരണം‌പശുവിനെ കുണ്ഠതകൂടാതെകണ്ടില്ല സംശയമെ
തും മൽപ്രിയമിതിൽപ്പരം‌മറ്റൊന്നില്ലറിഞ്ഞാലും മൽപ്രാണെ
ശ്വരാവെടിയായ്കമാമിതുമൂലം ഇത്തരംകളത്രത്തിൻ വാക്കുകെട്ടതു
നെരം സത്വരം ധരാദ്യൻമാരാകും ഭ്രാതാക്കളൊടും ഗൊവിനെ
കയറിട്ടു പിടിച്ചുനടന്നിട്ടു ദ്യൊവിനെമുന്നിട്ടുപൊയീടിനാർ വസു
ക്കളും വാരുണീഫലങ്ങളുംകൊണ്ടുവന്നീടിനാ നന്നെരമാശ്രമഭുവി
കണ്ടിലപശുവിനെകണ്ടിതുദുവ്യദൃശാ പശുവൃത്താന്തമപ്പൊൾ പ
ണ്ഡിതൻവസി ഷ്ഠനുംശപിച്ചുവസുക്കളെ മാനുഷയൊനൌ ജനി
ച്ചീടുവിൻ നിങ്ങളെന്നു മാനസകൊപത്തൊടെ ശപിച്ചതറിത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/108&oldid=185397" എന്ന താളിൽനിന്ന് ശേഖരിച്ചത്