ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨ സംഭവം

പുമിളകാഞ്ഞിട്ടാറ്റത്തുമുറിച്ചിതു ഭൂലൊകപതിയെയുമയച്ചുമുനീന്ദ്രനും
ആണിമാണ്ഡവ്യനെന്ന നാമവുമുണ്ടായ്‌വന്നു ജ്ഞാനയാംമുനിപി
ന്നെപ്രാപിച്ചുകാലധൎമ്മം അന്തകന്തന്നൊടന്നുചൊദിച്ചുമാണ്ഡവ്യ
നുമെന്തുകാരണമെന്നെശ്ശൂലത്തിന്മെലാക്കുവാൻ ൟൎക്കിൽകൂൎപ്പിച്ചുമു
ന്നരീച്ചയെകഴുവെറ്റിതീൎക്കെണമതിൻഫലമെന്നതിന്നത്രെചെയ്തുഎ
ങ്കിലൊന്നറിയണം‌ദ്വാദശവയസ്സൊളംസംക്രീഡാരതന്മാരാം‌ബാല
ന്മാർചെയ്യുംകൎമ്മം ഒന്നിനും ഫലം പുനരില്ലെല്ലൊ ബുദ്ധിപൂൎവമൊന്നറി
ഞ്ഞല്ലായ്കയാൽ സൂക്ഷ്മധൎമ്മജ്ഞനല്ല കെവലംഭവാനതുകാരണംശൂദ്ര
യൊനൌസെവാൎത്ഥം‌പിറന്നുനൂറ്റാണ്ടുവാഴുകയെന്നാൻ ധൎമ്മരാജാ
വുതന്നെപിറന്നൊരവന്തന്റെധൎമ്മനിഷ്ടകളെല്ലാമെന്തിനുപറയുന്നു
ധൃതരാഷ്ട്രരുംനല്ലപാണ്ഡുവാമനുജനുംധൃതിയെറീടുകന്നൊരുവിദുരന്താ
നുമായിവളൎന്നുതുടങ്ങിനാർമൂവരുമൊരുമിച്ചുവളൎന്നു‌സന്തൊഷവുംപു
രവാസികൾക്കെല്ലാം ഗാന്ധാരരാജന്തന്റെമകളായ്മരുവിനഗാന്ധാ
രിതന്നെവെട്ടുധൃതരാഷ്ട്രരുമന്നാൾ പാരെഴുംവസുദെവൻ തന്നുടെഭ
ഗിനിയാംവാരിജമിഴിയാളെപാണ്ഡുരാജനും‌വെട്ടാൻ മാദ്രിയാംമാദ്ര
രാജന്തന്നുടെമകൾതന്നെ പാൎത്ഥിപവീരൻ‌പാണ്ഡുവെട്ടിതുരണ്ടാമ
തുംകുന്തിഭൊജന്റെമകളാകിയകുന്തിക്കുപ ണ്ടന്തണനായദുൎവ്വാസാ
വുതാൻ‌പഠിപ്പിച്ചാൻ‌അഞ്ചുമന്ത്രങ്ങളതിലൊന്നവൾ പരീക്ഷിപ്പാൻ
നെഞ്ചകംതന്നിൽസൂൎയ്യദെവനെധ്യാനം‌ചെയ്താൾകന്യകായെന്നാ
കിലുമാദിത്യൻപുണൎന്നപ്പൊൾകൎണ്ണനെന്നൊരുമകൻ തന്നെയും പെ
റ്റാളവൾചണ്ഡഭാനുവിന്മകൻ‌പിറക്കുന്നെരംതന്നെകുണ്ഡലങ്ങളുംന
ല്ലകവചമതുമുണ്ടകള്ളക്കാടെന്നതവളുള്ളിലെനിരൂപിച്ചുവെള്ളത്തിൽ
കളഞ്ഞൊരുപൈതലെകണ്ടനെരം‌രാധാവല്ലഭനായ സൂതനുമെടുത്തു
കൊണ്ടാദരവെടുതന്റെമകനായ്‌വളൎത്തിയാൻ കുണ്ഡലകവചങ്ങളുണ്ടെ
ങ്കിലവനെഭൂമണ്ഡലത്തിങ്കലാൎക്കും‌ജയിച്ചുകൂടായെല്ലൊവാസവന്മറ
യവനായ്ചെന്നുമായത്താലെവാസരാധീശസുതനൊടവവാങ്ങിക്കൊ
ണ്ടാൻ‌മാൎത്താണ്ഡസുതൻദാനശീലരിൽ‌മുമ്പനെല്ലൊ കൂൎത്തുമൂൎത്തൊ
രുവെലുംകൊടുത്താനുമ്പർനാഥൻ അങ്ങിനെയുള്ളവന്തന്നമ്മയാംകു
ന്തിതാനും‌മംഗലാപാംഗിയായമാദ്രിയുമായിപാണ്ഡു മന്മഥലീലപൂണ്ടു
വസിക്കും‌കാലത്തിങ്കൽ നന്മയെന്നിയെമറ്റുകാണ്മാനി ല്ലൊരെട
ത്തുംചൊൽക്കൊണ്ടുഭീഷ്മർതന്റെചൊൽക്കൽനിന്നിളകാതെദിക്കു
കളൊളൊക്കെജ്ജയിച്ച ഗ്രജന്താനുമായിമുഖ്യഭൊഗെനസുഖിച്ചിരി
ക്കുംകാലത്തിംക ലുൾക്കാംപിലൊന്നുതൊന്നിപാണ്ഡുവിന്നാപത്തി
നായി കാന്തിയെറീടുന്നൊരുകാതമാരൊടുംകൂടി കാന്താരം തന്നിൽ‌പൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/118&oldid=185408" എന്ന താളിൽനിന്ന് ശേഖരിച്ചത്