ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬ പൌലൊമം

രണൻഖെദന്തീൎപ്പാൻ അടവിതന്നിൽത്തെടിനടന്നപാണ്ഡവന്മാ
ൎക്കിടരായതുംദാഹംമുഴുത്തിട്ടതുനെരം തണ്ണീരന്ന്വെഷിപ്പാനായ്പൊയ
നുജന്മാരെല്ലാം തണ്ണീരുംകുടിച്ചൊക്കെമരിച്ചപ്രകാരവും ധൎമ്മജൻ
താനുംചെന്നുതണ്ണീൎകൊരിയശെഷം ധൎമ്മരാജെനകൃതധൎമ്മപ്രശ്‌ന
ങ്ങളെല്ലാം ധൎമ്മജൻപരിഗ്രഹിച്ചുത്തരംപറഞ്ഞതും ധൎമ്മരാജാനുജ്ഞ
യാജീവിച്ചൊരനുജന്മാർ ധൎമ്മരാജാത്മജനൊടൊന്നിച്ചുവസിച്ചതും
മൂന്നാമതായപൎവ്വമാരണ്യന്തന്നിൽ ചൊന്നാനാമ്നായവ്യാസൻ കൃഷ്ണ
ൻതാപസൻദ്വൈപായനൻ അദ്ധ്യായമതിലിരുനൂറ്റുപത്തൊ
ൻപതിൽ പദ്യങ്ങളുണ്ടുപതിനായിരത്തറുനൂറ്റി നുത്തരമറുപത്തുനാ
ലു മെന്നറിയണം–ഉത്തമംപവിത്രമിതെത്രയുംപാൎത്തുകണ്ടാൽ‌പൊരാ
ശൎയ്യാഖ്യാന്മുനിനാലാംപൎവ്വത്തിൽച്ചൊന്നാൻ വൈരാടരാജ്യന്തന്നി
ൽധൎമ്മജാദികളെല്ലാം ഒരൊരൊനാമവെഷംകയ്ക്കൊണ്ടുച്ശന്നന്മാരായി
ഒരാണ്ടുവസിച്ചനാളുള്ളൊരുകഥയെല്ലാം രാജസെവകവൃത്തിധൌ
മ്യൻചൊല്ലിയവാറും വ്യാജനിൎവ്യാജംമത്സ്യനഗരപ്രവെശനം മ
ല്ലനിഗ്രഹംപിന്നെകീചകാദികൾവധം നിൎല്ലജ്ജൻസുയൊധനൻ
തന്നുടെനിരൂപണം ഗൊഗ്രഹണാദികളുംവിജയവിജയവുംഫാല്ഗുനി
തന്നാലന്നാളുത്തരാവിവാഹവും വ്യക്തമായ്വിരാടപൎവ്വന്തന്നിൽ‌പാരാ
ശൎയ്യൻ ഭക്തിവൎദ്ധനകരംസത്യമായരുൾചെയ്താൻ – അദ്ധ്യായമറു
പത്തെഴെത്രയുംമനൊഹരം ചിത്രാൎത്ഥംമൂവായിരത്തഞ്ഞൂറുപദ്യങ്ങളും
സ്വൈരമായുപപ്ലാവ്യെപാണ്ഡവരിതന്നതും ശൌരിയെവരിപ്പാ
ൻ ദുൎയ്യൊധനൻവന്നവാറും ചൌൎയ്യനിദ്രയെപ്പൂണ്ടുഭഗവാൻകിടന്ന
തും ശൌൎയ്യമെറീടുംപാൎത്ഥൻകൃഷ്ണനെവരിച്ചതും ഗാന്ധാരീസുതൻയ
ദുസൈന്ന്യത്തെവരിച്ചതും കാന്തനാംപത്മാകാന്തൻകൊമളലീലകളും
ഇന്ദുശെഖരവന്ദ്യനിന്ദുബിംബാസ്യാംബുജ നിന്ദ്രാദിവൃന്ദാരകവൃന്ദവ
ന്ദിതൻപര നിന്ദിരാവരൻനന്ദനന്ദനൻനാരായണൻ ചന്ദ്രികാമന്ദ
സ്മിതസുന്ദരൻദാമൊദരൻ സുന്ദരീജനമനൊമന്ദിരൻവാസുദെവൻ
വൃന്ദാരണ്യാനുവാസികന്ദൎപ്പകളെബരൻ ച്‌ശന്ദസാംപതിജഗൽക്ക
ന്ദള ഭൂതൻ മുചുകുന്ദനന്ദിതൻപരമാനന്ദൻശ്രീഗൊവിന്ദൻ ഇന്ദ്രനന്ദ
നനുമായ്ചെന്ന‌–സമവൎത്തി നന്ദനൻതനിക്കുള്ളിലാനന്ദംവളൎത്തതും
നാഞ്ജയൻവന്നുപുനരംബികാസുതൻചൊല്ലാലഞ്ജസാപറഞ്ഞതുകെ
ട്ടുധൎമ്മാത്മജനും കഞ്ജനെത്രാജ്ഞാപൂൎവംഖണ്ഡിച്ചുപറഞ്ഞതും സഞ്ജ
യൻചെന്നുധൃതരാഷ്ട്രനാംകപടൌഘ പഞ്ജരന്തന്നിൽധൎമ്മജൊക്തിക
ൾപകരാതെസജ്വരാത്മനാനിജമന്ദിരംപുക്കവാറുംച്ശിദ്രാത്മാവായധൃ
തരാഷ്ട്രഭൂപതിശ്രെഷ്ഠൻ നിദ്രയുമില്ലാഞ്ഞാധിമുഴുത്തുചമഞ്ഞതുംഅന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/12&oldid=185301" എന്ന താളിൽനിന്ന് ശേഖരിച്ചത്