ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൨൯

തുഗളമതുകണ്ടാചാൎയ്യനും വിശ്വൈകധനുൎദ്ധരനായ്‌വരികെന്നുചൊ
ന്നാൻവിശ്വാസംവന്നുകൂടീമറ്റുള്ളജനങ്ങൾക്കും അക്കാലം ഗുരുവ
രൻഗംഗയിൽമുഴുകുമ്പൊൾ നക്രവുംജംഘതന്മെൽപിടിച്ചാന്ദ്രൊ
ണരപ്പൊൾ തന്നുടെശിഷ്യരൊടുനക്രത്തെകൊൽവാൻ ചൊന്നാൻ
നിന്നിതുവിഷണ്ഡരായെല്ലാരുമതുനെരം ആഴവെകിടന്നീടും ഗ്രാഹ
ത്തെകൊന്നുപാൎത്ഥൻ‌തൊഷവുംപൂണ്ടിടിനാനാചാൎയ്യനതുകണ്ടു താഴ
ത്തുംമെലുംസമത്തിങ്കലുമൊരുപൊലെ ദൊഷത്തെവെടിഞ്ഞുവെധി
ക്കാമെന്നതുമൂലം ബ്രഹ്മാസ്ത്രമുപദെശിച്ചീടിനാൻ പാൎത്ഥനപ്പൊൾ
നിമ്മൎലനിവനെന്നുനിൎണ്ണയിച്ചാചാൎയ്യനും തെരിലെക്കധികനായ്‌വ
ന്നിതുയുധിഷ്ഠിരൻമാരുതിസുയൊധനന്മാർഗദക്കധികന്മാർ യമന്മാ
രസിചൎമ്മത്തിങ്കലെക്കധികന്മാർ അമിതമഹാസ്ത്രങ്ങൾക്കശ്വത്ഥാമാ
വുമുമ്പൻ അൎജ്ജുനനെല്ലാറ്റിനുംദക്ഷനായ്ചമഞ്ഞിതുസജ്ജനമതുകണ്ടി
ട്ടവനെസ്സമ്മാനിച്ചാർ ദ്രൊണരൊട സ്ത്രങ്ങളുമഭ്യസിച്ചെല്ലാവരും കാ
ണെണംദണ്ഡിപ്പെന്നുരംഗവും‌പണിചെയ്തു വെവ്വെറെകുമാരന്മാ
രെല്ലാരുംപ്രയൊഗിച്ചാർ സൎവ്വലൊകരുംകണ്ടുവിസ്മയപ്പെട്ടു നിന്നാർ
സവ്യസാചിയൊടുനെരാരുമില്ലെന്നുതന്നെ ദിവ്യന്മാർപറയുമ്പൊൾ
കൎണ്ണനുംപൊന്നുവന്നാൻ അന്നെരംധൃതരാഷ്ട്രനന്ദനനുരചെയ്താൻ
കൎണ്ണനുമൎജ്ജുനനുംതങ്ങളിൽപ്രയൊഗിപ്പാൻ എന്നപ്പൊൾ കൃപാചാ
ൎയ്യൻചൊല്ലിനാൻ നില്ലുനില്ലു മന്നവന്മാൎക്കുതെളിയുന്നതെപറയാവു
കുലവുംമഹിമയുമുടയപാൎത്ഥനൊടു കുലഹീനതയുള്ളൊരാഭാസനെതൃ
ക്കാമൊആഭാസനെന്നവാക്കുകെട്ടീട്ടുസുയൊധനൻ ആഭിജാത്യത്തി
നിവനന്തരമില്ലയെന്നാൻ അഭിഷെകവുംചെയ്താനംഗരാജാവെ
ന്നപ്പൊൾ അഭിമാനിച്ചു കൎണ്ണൻഭത്സിച്ചുകുത്സിച്ചെറ്റം അഭിജന്മത്വ
മെല്ലാംഞാനറിഞ്ഞിരിക്കുന്നു അഭിമാനിത്വംനമ്മിലങ്കുരിച്ചിതുപാരം
അജ്ജുനന്തന്നെക്കൊൽവൻനിശ്ചയംയുധിഞാനെ ന്നുജ്വലിച്ചവ
നൊടുകൎണ്ണനുമുരചെയ്താൻകണ്ടുനിന്നവർകളുമൊരൊന്നെപറയുന്നു
പണ്ടുനാമുണ്ടൊകണ്ടിതീവണ്ണംബാലന്മാരെ പഠിപ്പിച്ചതുംനന്നുപ
ഠിച്ചവാറുംനന്നുനടിച്ചുപക്ഷപാതമായതുപറക യും കൊടുത്താൽപിഴ
വരാഗുരുഭൂതന്മാൎക്കെന്നും കൊടുപ്പാനില്ലധനംപാണ്ഡുപത്രന്മാൎക്കെ
ന്നുംകൊടുത്തീടെണ്ടഭക്തിയുള്ളവർനന്നായ്‌വരും കൊടുത്തീടിലുംഭക്തി
യില്ലായ്കിൽഫലംവരാധൎമ്മസത്യാദിതപൊനിഷ്ഠയും നീതീകളും ധൎമ്മ
ജാദികളൊളംമറ്റാൎക്കുമില്ലന്നെല്ലാം പറഞ്ഞുപറഞ്ഞവർപൊയൊ രു
ശെഷത്തിങ്കൽ പറഞ്ഞാർകുമാരന്മാരാചാൎയ്യന്തന്നെനൊക്കി ദക്ഷി
ണകഴിക്കെണംവൈകാതെയിനിയിപ്പൊൾ പക്ഷമാകുന്നതെന്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/135&oldid=185425" എന്ന താളിൽനിന്ന് ശേഖരിച്ചത്