ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൨ സംഭവം

നരാധിപനിന്നുടെപുത്രന്മാരിൽ ജ്യെഷ്ഠനാമവൻ ദ്രുപദാത്മജാതന്നെ
യിപ്പൊൾ വാട്ടമെന്നിയെകുരുവംശവുംവൎദ്ധിച്ചീടും വിദുരവാക്യം
കെട്ടുധൃതരാഷ്ട്രരുമതി കുതുകംപൂണ്ടുദൈവാനുഗ്രഹമെന്നുചൊന്നാൻ
തനയന്മാരിൽജ്യെഷ്ഠനെന്നതുംകെട്ട സുയൊ ധനനെന്നൊൎത്തുപുന
രന്ധനുമുരചെയ്താൻ ആഭരണങ്ങളെല്ലാംകൊടുത്തൂടുകവെണം ദ്രൌ
പദിക്കലംകരിച്ചീടുവാൻവൈകിയാതെ വാഞ്ഛയാമത്സന്നിധൌദു
രിയൊധനനൊടും പാഞ്ച്വാലിതന്നെക്കൂട്ടിക്കൊണ്ടിങ്ങുപൊന്നിടെ
ണം ചൊല്ലിനാന്മന്ദസ്മിതം‌പൂണ്ടുടൻവിദുരരു മല്ലല്ലധൎമ്മാത്മജൻ വെ
ട്ടുതെന്നെല്ലൊകെട്ടു സ്വാകാരച്ശാദനാൎത്ഥംധൃതരാഷ്ട്രരുമെങ്കിൽ ഭാഗ
ധെയംപാണ്ഡവന്മാർജീവിച്ചതുമെന്നാൻ കുന്തിയുംപാണ്ഡവരുംപാ
ഞ്ചാലൻ‌തന്നുടെസം ബന്ധികളായ്‌വന്നിതുനന്നായീതെന്നുചൊന്നാ
ൻ കൎണ്ണനുംസുയൊധനൻ‌താനുമായ്‌വിദുരർപൊ യെന്നതുകണ്ടുചെ
ന്നുമന്നവനൊടുചൊന്നാർ ഞങ്ങൾക്കുതിരുമുൻപിൽവിദുരരുണ്ടാക
യാ ലിങ്ങുവന്നുണൎത്തിപ്പാനില്ലാഞ്ഞിതവസരം ശത്രുക്കൾവൎദ്ധിച്ച
തുംനാമെല്ലാംക്ഷയിച്ചതും ക്ഷത്താവിനുള്ളിൽമൊദമെന്നതുമറിഞ്ഞി
തൊ കുന്തീനന്ദനന്മാരെവൈകാതെയൊടുക്കുവാ നെന്തൊരുകഴിവെ
ന്നുപലരുമൊരുമിച്ചു ചിന്തിക്കവെണമെന്നെമനസിനമുക്കെല്ലാം
സന്തൊഷം‌വരൂപുനരല്ലായ്കിൽ തൊലിപാരം കൎണ്ണനുംശകുനിയുംദു
രിയൊധനനുമാ യ്ക്കൎണ്ണെഭൂപതിയൊടുമന്ത്രിച്ചാർപലതരം ദുൎന്നയം
നരപതിതന്നൊടുദുൎമ്മന്ത്രികൾ ചെന്നുപദെശിക്കുന്നതറിഞ്ഞഭീഷ്മാദി
കൾ പൂരുവംശത്തിംകലെക്കാപത്തുവരായ്‌വാനാ യ്ദൂരവീക്ഷണമുള്ള ശ
ന്തനുതനയനും ഭാരദ്വാജനുംകൃപാചാൎയ്യനും വിദുരരും സാരജ്ഞന്മാരാ
യ്മറ്റുമുള്ളസജ്ജനങ്ങളുംമെദിനീപതിയായധൃതരാഷ്ട്രൻ തന്നൊടുസാ
ദരംധമ്മാധൎമ്മങ്ങളുംനീതിയുമെല്ലാം കൎണ്ണഗാന്ധാരഗാന്ധാരീതനയ
ന്മാരെയും മുന്നിലാമ്മാറുവരുത്തിപ്പറഞ്ഞതുനെരം മന്നവൻ ധൃതരാ
ഷ്ട്രൻ‌തന്നുള്ളിൽനിരൂപിച്ചു നന്നല്ലമഹദ്വാക്യമാചരിയാഞ്ഞാലിപ്പൊ
ൾ എന്നുടെമതംവെളിച്ചത്തുകാട്ടുന്നീലഞാ നെന്നൊടുവെറുപ്പുണ്ടാം
പുത്രന്മാൎക്കെന്നാകിലും തങ്ങൾക്കുനാശംഭവിക്കുന്നതുമിവൎക്കുള്ളി ലൊ
ന്നുമെചെന്നീലെന്നാൽഞാനിപ്പൊഴെല്ലാംകൊണ്ടും നമ്മുടെകുല
ത്തിനുനല്ലതുചൊല്ലീടുന്ന ധൎമ്മിഷ്ഠന്മാർവാക്കുകകൾകൈക്കൊള്ളുന്ന
തെയുള്ളു ഇത്ഥാത്മനികല്പിച്ചവരൊടുരചെയ്തു സിദ്ധാന്തംനിങ്ങൾ
ക്കെല്ലാമെതെന്തെന്നുചൊല്ലീടുവിൻ ഭദ്രമാക്കുന്നതിപ്പൊഴിവിടെനമുക്കെ
ന്തു വിദ്വൽപ്രൌഢന്മാർനിങ്ങൾചിന്തിച്ചു കല്പിക്കുന്ന തുത്തമമതി
ന്നുമറ്റെപ്പുറമൊരുനാളുംവൎത്തിച്ചീടുകയില്ലഞാനെന്നുധരിച്ചാലും‌താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/168&oldid=185458" എന്ന താളിൽനിന്ന് ശേഖരിച്ചത്