ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൧൬൭

സുന്ദനുമുപസുന്ദൻ‌തന്നൊടുചൊല്ലീടിനാൻ സുന്ദരിയാകുമിവളെ
ന്നുടെഭാൎയ്യയെല്ലൊനിന്നുടെഗുരുഭൂതയാകുന്നതൊൎത്തീടിവൾ തന്നു
ടെ കരാംബുജമയച്ചുദൂരെപ്പൊനീ എന്നതുകെട്ടനെരമുപസുന്ദനും
ചൊന്നാൻ‌എന്നുടെഭാൎയ്യയീവൾകൈത്തളീരയച്ചാലും ചിന്തിച്ചീടു
കിൽവധൂവായ്‌വരുംഭവാനിവ ളെന്തറിയാതെകാട്ടീടുന്നതന്ധതയാലെ
എന്നുടെഭാൎയ്യയിവൾമറ്റുള്ളതെല്ലാംഭവാ നന്യായംകാട്ടീടാതെകയ്യയ
ച്ചീടുകെന്നാൻമൂന്നുലൊകത്തുംജ്യെഷ്ഠനുടയതെല്ലൊധനധാന്യരത്നാ
ദികളുമിനിക്കുവെണ്ടായെല്ലൊ ദൈവാനുഗ്രഹംകൊണ്ടിന്നിനിക്കു
കിട്ടിയൊരുപാൎവ്വണാശശിമുഖിതന്നെയിങ്ങയക്കെണംഎങ്ങിനെകി
ട്ടിനിനക്കെന്നതുപറയെണം തിങ്ങിനമദംകൊണ്ടുപെപറയായ്കവെ
ണംഅങ്ങുള്ളമദത്തെക്കാളെറെയീല്ലിനിക്കെതുംഅംഗനരത്നത്തെഞാ
നയക്കയില്ലയെന്നുംനിയ്യയച്ചീടെണമൊമൽപ്രണയിനിതന്നെപെ
യായവാക്കുപറയാതെകയ്യയക്കനീ പെയല്ലപറയുന്നതെതുംഞാനെ
ന്റെ ജീവനായികയുടെകരംപിടിപ്പാനെന്തുമൂലം ജീവനായികയു
ണ്ടൊനിനക്കെന്നാശുസുന്ദ നാവൊളംവെഗാൽഗദയെടുത്താനൊ
രുകയ്യാൽ സൊദരൻ‌താനും ഗദയെടുത്താനൊരുകയാൽ ക്രൊധംപൂ
ണ്ടിരിവരുമന്യൊന്യംപ്രഹരിച്ചാർ തല്ലുകൊണ്ടവനിയിൽ‌വന്മല
പൊലെവീണാരെല്ലൊസുന്ദരനുമുപസുന്ദനുമതുനെരം അന്തകപുരിപു
ക്കാരപ്പൊഴെദെവാരികൾ സന്തൊഷം‌വന്നുജഗദ്വാസികൾക്കതുമൂ
ലംസന്താപത്തൊടെപരിചാരകന്മാരുംപൊയാർ സന്ധിപ്പിച്ചിതുതി
ലൊത്തമയുംദെവകാൎയ്യം പാതാളംപുക്കീ ടനാർമറ്റുള്ളദൈത്യന്മാരും
പാഥൊജഭവനനുമിന്ദ്രാദിദെവകളും പ്രീതിപൂണ്ടനുഗ്രഹംകൊടുത്തു
തിലൊത്തമെക്കാദരാൽ സൂൎയ്യപഥം പ്രാപിച്ചാളവൾതാനും‌ഇന്ദ്രനുമ
ടക്കിവാണീടിനാൻത്രിഭുവനം നന്ദിച്ചുസത്യലൊകംപുക്കിതുവിരിഞ്ച
നുംസുന്ദരിതിലൊത്തമകാരണംമരിച്ചിതു സുന്ദൊപസുന്ദന്മാരുമന്യൊ
ന്യംപ്രഹരത്താൽനിങ്ങളുമതുപൊലെപാഞ്ചാലിനിമിത്തമാ യ്ത്തങ്ങ
ളിൽകലഹമുണ്ടാകാതെയിരിക്കെണംഅന്യൊന്യംസുഹൃത്ഭാവമുള്ളവ
രെന്നാകിലുംപെണ്ണങ്ങൾമൂലംവൈരംവൎദ്ധിച്ചുവരുമെത്രെനിങ്ങളെ കുറി
ച്ചുള്ളിൽസ്നെഹമെറുകയാൽഞാനിങ്ങിനെവന്നുചൊന്നെൻ നിങ്ങ
ളൊടറിഞ്ഞാലുംഇത്തരമരുൾചെയ്തുനാരദനെഴുന്നെള്ളി പൃത്ഥ്വിപാല
കന്മാരുമപ്പൊലെവാഴുംകാലം കുരുരാജ്യത്തിലൊരുധരണിദെവെന്ദ്ര
നുപെരികപശുക്കളെകള്ളന്മാർകൊണ്ടുപൊയാർ അതുചെന്നിന്ദ്രപ്ര
സ്ഥഗൊപുരദ്വാരത്തിങ്ക ലതിവെദനയൊടുപറഞ്ഞുഭൂദെവനും അ
പ്പൊഴെധനഞ്ജയ നാശ്വസിപ്പിച്ചാൻ‌പിന്നെ കെല്പെറുമായുധങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/173&oldid=185463" എന്ന താളിൽനിന്ന് ശേഖരിച്ചത്