ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯൮ സഭാ

വൎക്കുമെഇപ്രഭാവങ്ങൾകണ്ടുൾപ്പൂവിലെത്രയു മത്ഭുതമാൎന്നൊരുധൎമ്മ
ജൻമാനസം ചില്പുരുഷംകലുറച്ചിതുശാന്തമാ യ്ത്തൽപ്രഭാവങ്ങളി
തൊക്കെയെന്നൊൎത്തിട്ടു തല്പാദപത്മങ്ങളുൾപ്പൂവിലാക്കിനാൻ പൊ
ല്പൂവിൽമാനിനിതൻവിളയാട്ടവും ഉല്പലനെത്രാധിവാസമുണ്ടാകയാ
ലിപ്പൊളിവിടെയുണ്ടായിതുനിൎണ്ണയം ശാന്തനായുള്ളയുധിഷ്ഠിരന
ന്നെരം ശാന്തനവൻതന്നെവന്ദിച്ചുചൊല്ലിനാൻ താതവിദുരസു
യൊധനനിങ്ങളിന്നാദരവൊടിനിക്കുള്ളധനംകാൺ്ക നിങ്ങളുടയ
തിവയൊക്കനിൎണ്ണയ മിങ്ങുവെണുന്നതുചെയ്കചൊദിക്കെണ്ട അ
ച്ശനിതൊക്കവെസൂക്ഷിച്ചിരിക്കെണം വെച്ചൊരുകാഴ്ചയെടുക്കസു
യൊധനൻ മന്നവന്മാൎക്കുവെണ്ടുന്നതുസഞ്ജയ നൊന്നൊഴിയാതെ
യൊരുക്കിക്കൊടുക്കെണം കൃത്യമകൃത്യമപകൃത്യമെന്നിവ നിത്യവും
ഭീഷ്മരുദ്രൊണരുംചൊല്ലെണം അശ്വത്ഥാമാവറിയെണംദ്വിജന്മാ
രെ ദുശ്ശാസനനിലപ്പന്തിയിൽവെക്കെണം എച്ചീലെടുപ്പിച്ചടിച്ചുത
ളിപ്പിച്ചു നിശ്ശെഷശുദ്ധിവരുത്തുകയുംവെണം സജ്ജനപൂജകളൎജ്ജു
നൻചെയ്യണ മച്യുതൻവിപ്രരെക്കാൽകഴുകിക്കെണംപാചകന്മാ
രൊടടുക്കളയിൽവെണ്ടുതാചരിച്ചീടെണംഭീമൻമടിയാതെ സ്വൎണ്ണ
ങ്ങൾകൊണ്ടുള്ളദാനങ്ങൾചെയ്യെണം കൎണ്ണനുരാചാൎയ്യനായകൃപരു
മാ യിന്നിവെണുന്നതുഭീഷ്മരൊടെല്ലാരും ചെന്നുചൊദിച്ചുകൊൾ
കെന്നതെവെണുന്നു ഇത്ഥംനിയോഗിച്ചുധൎമ്മജൻതാനന്നു ശുദ്ധമ
നസ്സൊടുയാഗവുംദീക്ഷിച്ചു ഋത്വിക്കുകൾസദസ്യാദികളുംക്രിയാ ബ
ദ്ധതകൈവിട്ടുകൎമ്മംതുടങ്ങിനാർ വെദധ്വനികളുമാഹുതിശബ്ദവും
വെദിയർതമ്മിൽപറയുന്നഘൊഷവും ഹൊമധൂമങ്ങളുംപാവകജ്വാല
യും സാമഗാനപ്രഭെദധ്വനിപൂരവും വെറെപലതരമൊരൊരസങ്ങ
ളിൽ ചൊറുംകറികളമുണ്ടങ്ങൊരുദിശി വാദ്യഘൊഷംചതുരംഗസെ
നാരവം ചൊദ്യൊത്തരംകൊണ്ടുസംബന്ധശബ്ദവും ഘൊഷിച്ചിവ
ണ്ണംതുടങ്ങിമഹാക്രതു പൊഷിച്ചുദെവകളുംമനുജാതിയും പഞ്ചെന്ദ്രി
യങ്ങളുമന്തഃകരണവും പഞ്ചനാദിതെയാദിശരീരിണാം പ്രീതിവ
ളൎന്നുതുടങ്ങിദിനംപ്രതി നീതിയീലിങ്ങിനെകൎമ്മങ്ങൾചെയ്കയാൽ മു
പ്പത്തുനാലുമാസംകൊണ്ടൊടുങ്ങുവൊ രത്ഭുതരാജസൂയാന്തഃക്രിയാ
ന്തരെ യൊഗ്യരാകുന്നതാരഗ്ര്യപൂജക്കെന്നു യൊഗ്യന്മാരെല്ലാരുംകൂടി
നിരൂപിച്ചുശ്രോത്രിയരുംനല്ലശാസ്ത്രികളുംകൂടി പാത്രമിതിന്നാരെ
ന്നാരുംതിരിച്ചീല മാദ്രീതനയനാകുംസഹദെവനു മാൎദ്രമനസ്സൊടുശാ
ന്തനവൻതാനും ആദ്യനജൻപരമാത്മാജഗന്മയൻ വെദ്യനല്ലാത
നാരായണൻവൈകുണ്ഠൻ മൂന്നുലൊകത്തിനുമ്മൂലമാമീശ്വരൻ മൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/204&oldid=185494" എന്ന താളിൽനിന്ന് ശേഖരിച്ചത്