ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാ ൨൦൩

യെപൊയ്ത്തങ്ങിടംപുക്കാർ വൃഷ്ണികുലജാതൻവിശ്വംഭരാവരൻ വി
ഷ്ണുവെദാന്തവെദ്യൻവെദവിഗ്രഹൻ ജിഷ്ണുപ്രമുഖവൃന്ദാരകവന്ദിത
ൻ ജിഷ്ണുതനയപ്രിയവയസ്യൻഹരി കൃഷ്ണൻതിരുവടിധൎമ്മജൻത
ന്നൊടും കൃഷ്ണയൊടുംസുഭദ്രാദികൾതമ്മൊടും ജിഷ്ണുവിനൊടുംമറ്റുള്ള
ജനത്തൊടു മുഷ്ണെതരാംശുബിംബാനനൻമാധവൻ ആസ്ഥയാ
വാത്സല്യമുൾക്കൊണ്ടുസാദരം യാത്രയുംചൊല്ലിവെഗത്തൊടെഴുനെ
ള്ളി ഹസ്തിനംപുക്കുധൃതരാഷ്ട്രപുത്രനു മത്തൽമുഴുത്തുചമഞ്ഞുദിനംപ്ര
തി ധൎമ്മജൻന്റെധനവുംപ്രതാപവും നന്മയുംകണ്ടുസഹിയാഞ്ഞതു
കാലം താണിതുബുദ്ധിതളൎച്ചയുംപാരമാ യൂണുമുറക്കവുമില്ലാതെവന്നി
തു ചെന്നുശകുനിയൊടെല്ലാമമാത്യകൾ ചൊന്നതുകെട്ടവനുംവന്നു
ചൊല്ലിനാൻ പൊക്കുവൻനിന്നുടെദുഃഖങ്ങളൊക്കവെ ഭൊഷ്കെ
ന്നിയെപറഞ്ഞീടുനീവൈകാതെ ധൎമ്മജന്മാവിൻ പ്രതാപവുമൎത്ഥവും
നന്മയുംകണ്ടുപൊറുത്തീലിനിക്കയ്യൊ കുറ്റമല്ലെതുമതുരണ്ടാമതിന്നുനീ
പറ്റുവതല്ലശൊകിപ്പതൊരിക്കലും എതുമിതുകൊണ്ടുദുഃഖിക്കവെണ്ട
നീ ചൂതുപൊരുതുജയിച്ചവൻതന്നുടെ നാടുംനഗരവുമൎത്ഥവുംനിന്നു
ടെ പാടാക്കിവെക്കുന്നതുണ്ടിനിനിൎണ്ണയം അച്ശനെക്കൊണ്ടുചൊ
ല്ലിച്ചുവരുത്തുക നിശ്ചയംനാടുപറിക്കുന്നതുണ്ടുഞാൻ എന്നുശകുനി
പറഞ്ഞതുകെട്ടപ്പൊൾ ചെന്നവൻതാതനൊടാശുചൊല്ലീടിനാൻ അ
ന്ധനാംഭൂപൻമുഹൂൎത്തമാത്രമുള്ളിൽ ചിന്തിച്ചുനന്ദനൻതന്നൊടുചൊ
ല്ലിനാൻ അന്ധകാരങ്ങൾനിരൂപിച്ചുമാനസെ ചിന്തമുഴുത്തുമുഴുകിദി
നംപ്രതി സന്താപമുണ്ടായ്മെലിഞ്ഞുവശംകെട്ടു സന്തതംക്ലെശിപ്പ
തിനെന്തുകാരണം ബന്ധമില്ലെതുമിതിന്നിതുചൊല്ലിയ ബന്ധുക്ക
ളെതുംനിനക്കുനന്നല്ലകെൾ അന്തംവരുമതുമൂലമന്നെരത്തു പിന്തുണ
യാരുംനിനക്കില്ലറികനീ മന്ത്രികളിഷ്ടംപറയുംചിലരവ രന്തരമില്ല
കൊല്ലിക്കുമതൊൎക്കെണംകുന്തീസുതന്മാർനിനക്കിതിനാൽപരി പന്ഥി
കളായ്വരുംപാണ്ഡവന്മാരുടെ ബന്ധുവാകുന്നതാരെന്നതൊൎത്തീ
ടെണ മന്ധകവംശാദിപൻനരകാന്തകൻ എന്നൊടിതെല്ലാംപറ
യായ്കപാതിയും മുന്നെവണ്ണംതന്നെവാഴുകനീയിന്നും അംബികാ
പുത്രൻപറഞ്ഞതുകെട്ടപ്പൊൾ തൻമനക്കാംപിൽവെറുത്തുസുയൊധ
നൻ തീൎത്ഥമാടീടുവാൻപൊകുന്നതുണ്ടുഞാൻ പെൎത്തിവിടെക്കുവരു
ന്നതുമില്ലിനി താതനനുജനിലുള്ളൊരുവാത്സല്യം ചെതസിധൎമ്മാത്മ
ജനിലുമുണ്ടെല്ലൊ താതനുദകപിണ്ഡാദികൾനൽകുവാൻ പ്രീതിയും
പാണ്ഡുസുതൻകലുനിൎണ്ണയം നൂനമെന്നാൽതവകൎമ്മമിതിനില്ലഞാ
നിനിദെശാന്തരംഗമീച്ചീടുവൻ മന്നവനെന്നതുകെട്ടുവിദുരരെ ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/209&oldid=185499" എന്ന താളിൽനിന്ന് ശേഖരിച്ചത്