ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൬ ദ്രൊണം

യുംദുഃഖിച്ചുനാരിമാരെപ്പൊലെ നാണവുംകെട്ടിരുന്നീടുമാറാക്കാതെ
പ്രാണൻ കളയായിരിക്കെണമന്നെരം എന്നതിനെന്നൊടുസൂക്ഷി
ച്ചുകൊള്ളുവാൻ പിന്നെയുംപിന്നെയുംനന്നായുറപ്പിച്ചു പൊയിതു
പൊരിനായെന്നുടെസൊദരൻ പൊയീടുവാന്മടിയുണ്ടതുകൊണ്ടുമെ
സൊദരൻ ചൊന്നതൊപൂൎവ്വജൻചൊന്നതൊ സാദരംകെൾക്കെണ്ട
തെന്നുനിരൂപിക്ക യാദവപാൎത്ഥശിനീസുതന്മാരെയു മാരാഞ്ഞുകണ്ടു
വരികവിരിയനീ പാരിഷാദാദികളെഭരമെല്പിച്ചു പാരാതെഭീമൻന
ടന്നുപടയുമാ യ്പൊൎക്കളംതന്നിലകംപുക്കരികളെ വീൎക്കുന്നതിൻ
മുൻപെവീഴ്ത്തിനാനംപിനാൽ വെണ്കുടവെണ്ന്തഴവെണ്ചാമരങ്ങളും
ചെംകനകക്കൊടിയുംകൊടിക്കൂറയും മന്ധരകന്ധരാഘണ്ടാരവമുള്ള
സിന്ധുരബന്ധുരസ്യന്ദനാശ്വങ്ങളെ ഖണ്ഡിച്ചുഖണ്ഡിച്ചരികളെ
യുംകൊന്നു ചണ്ഡനാംമാരുതപുത്രൻവരുന്നെരം പണ്ഡിതനായഭ
രദ്വാജനന്ദനൻ മണ്ഡലാകാരമായുള്ളധനുസ്സിനാൽ അണ്ഡകടാ
ഹംനടുങ്ങുമാറങ്ങിനെ ദണ്ഡമൊഴിഞ്ഞുചെറുത്താനതുനെരം ദണ്ഡ
ധരന്മുനിയൊടടുക്കുന്നെരം ഖണ്ഡപരശുചെറുത്തതുപൊലെയും ച
ണ്ഡമുണ്ഡപ്രണാശാന്തരെസുംഭനെ ചണ്ഡികാദെവിചെറുത്തതു
പൊലെയും ചണ്ഡകരകുലജാതൻരഘുവരൻ ദണ്ഡകാരണ്യനിവാ
സിഖരാദിയെ കണ്ടുകൊപിച്ചുചെറുത്തതുപൊലെയും മണ്ടിയണഞ്ഞു
വൃകൊദരനന്നെരം തെരുംകളഞ്ഞുതിരിച്ചുനടന്നപ്പൊൾ വീരരാംഗാ
ന്ധാരിപുത്രരടുത്തതിൽ പത്തിനെക്കൊന്നുനടന്നലറീടിനാൻ ശക്ത
നാംമാരുതപുത്രൻമഹാരഥൻ മാരുതിതന്റെവരവുകണ്ടന്നെരം ശൂ
രനാംകൎണ്ണനണഞ്ഞുപൊരുതപ്പൊൾ മത്തഗജത്തൊടുകെസരിയെ
പ്പൊലെ മത്തനാം മാരുതപുത്രനണഞ്ഞപ്പൊൾ പത്രികൾകൊണ്ടുത
കൎത്തുതെരുംവില്ലും മിത്രാത്മജനെയുമെയ്തുപിളൎക്കയാൽ അംബികാന
ന്ദനന്മാർതുണ യൻപൊടുചെന്നിതുകൎണ്ണനതുനെരം മറ്റൊ
രുതെരെറിഞാണൊലിയുമിട്ടു തെറ്റന്നടുത്തതുകണ്ടൊരുമാരുതി ചിത്ത
ത്തിലൊൎത്താനടച്ചുതീവെച്ചതും മദ്ധ്യെസഭംനിജഭാൎയ്യയെയീഴ്ത്തതുംവ
സ്ത്രമഴിച്ചതുംകള്ളച്ചൂതിട്ടതും ബദ്ധരൊഷാൽവിഷച്ചൊറശിപ്പിച്ചതും
കൊല്ലുവാൻപാംപുതന്നാൽകടിപ്പിച്ചതുംവെള്ളത്തിലാമ്മാറുകെട്ടിയെ
റിഞ്ഞതും മറ്റുംപലപലകൎമ്മങ്ങൾചെയ്തതു മുറ്റുംനിരൂപിച്ചുകൊപി
ച്ചടുത്തവൻ തെരുംകൊടിയും കളഞ്ഞുശരങ്ങളാൽ പാരംപരിഭവിച്ചീ
ടിനാൻകൎണ്ണനും കുന്തിയൊടുള്ളൊരുസത്യംമറന്നവൻ കുന്തീതനയ
നെക്കൊല്ലുന്നതുണ്ടെന്നു തെറ്റന്നുമറ്റൊരുതെരെറിവന്നവ നറ്റ
മില്ലാതശരങ്ങൾതൂകീടിനാൻ ദുൎമ്മുഖൻതാനുമടുത്താനവനുട ലെണ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/312&oldid=185602" എന്ന താളിൽനിന്ന് ശേഖരിച്ചത്