ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശല്യം ൩൫൧

ടവനിയെഞങ്ങളെക്കൊന്നുനീനന്നായ്പൊരുതുമരിച്ചുകൊള്ളല്ലായ്കിൽ
മന്നവന്മാൎക്കുചിതമിതുരണ്ടുമെഇങ്ങിനെപെടിച്ചൊളിച്ചുകിടക്കിലൊ
ഞങ്ങൾക്കുകൂടനാണക്കെടകപ്പെടും പൂരുവംശത്തിലെല്ലൊപിറന്നൂ
ഭവാൻ പെരിലൊളിക്കുമാറില്ലവരാരുമെധൎമ്മജവാക്കുകളിത്തരംകെ
ൾക്കയാൽ മൎമ്മങ്ങൾതൊറുംമുറിഞ്ഞസുയൊധനൻ കെട്ടാൽപൊറു
ക്കരുതാതൊരുവാക്കുകൾ കെട്ടടങ്ങീടുകയല്ലെന്നുകല്പിച്ചു ചൊല്ലിനാ
നുത്തരമല്ലലൊടുംതദാനല്ലയുധിഷ്ഠിരൻതന്നൊടതുനെരംനയവിനയമു
ഖസകലഗുണമുടയഭൂപതെനന്നുനന്നിത്ഥംപറഞ്ഞതിനിമതീമരണഭ
യമകതളിരിലുണ്ടതില്ലെന്നുമി ല്ലതുകരുതിയല്ലവെള്ളത്തിൽ കിടന്നു
ഞാൻ പാരംമുറിഞ്ഞുള്ളവെദനതീരുവാൻ നീരിൽമുഴുകിക്കിടന്നി
തുഞാനെടൊ തുരഗരഥകവചശരചാപങ്ങളാദിയാം സുഭടസമരാം
ഗമില്ലൊന്നുമെന്നാകിലും വിരവൊടെഴുനീറ്റുഞാൻനിങ്ങളെക്കൊല്ലു
വാൻ വെണമെന്മാനുമില്ലെന്നുണ്ടുമുള്ളിൽമെ സുഹൃദനുജസുതഗുരു
പിതാമഹന്മാരുമെൻ തുല്യമില്ലാതപടയുംമുടിഞ്ഞിതു ശെഷിച്ചനിങ്ങ
യുളെയുംകുലചെയ്തിനിശെഷിച്ചുഞാനൊരുത്തൻ വസിച്ചീടിനാൽഒ
രുസുഖവുമില്ലതെല്ലാംനിരൂപിച്ചുഞാനൊന്നുണ്ടുചൊല്ലുന്നിതിപ്പൊൾ
ധരാപതെ കാനനംതന്നിലിരുന്നുതപസ്സുചെയ്താനന്ദമൊടുപരഗതി
തെടുവൻ രാജ്യവുംവാണിരുന്നീടുകധൎമ്മജൻ പൂജ്യനായെന്തൊരുഹാ
നിനമുക്കതിൽ എന്നിവകെട്ടൊരുമന്നവവൻധൎമ്മജൻചൊന്നാൻധൃ
തരാഷ്ട്രപുത്രനൊടുത്തരം എന്നുടെരാജ്യത്തെനിന്നൊടിരന്നുഞാ നി
മ്മഹീമന്നവനായിവാഴെണമൊ പിന്നെനിനക്കുള്ളതെംകിലൊകെ
വലം തന്നുകൂടുനിനക്കെന്നുമറികനീ ജലമതിലൊളിച്ചുകൊണ്ടിത്ത
രംവാക്കുകൾ ജളരിൽവിരുതുള്ളനീചൊന്നതെല്ലാംമതി വരികരണ
ഭുവിവിരവിൽഞങ്ങളെക്കൊന്നുനീ വാഴ്കതല്ലായ്കിലൊവാനിൽവാ
ണീടുക യമതനയനൊടുകുരുകുലാധിപൻചൊല്ലിനാൻ എകാകിയായി
തുഞാനെംകിലുമിനി നിങ്ങളൊരുത്തനൊടുമതിയായ്വരു മിങ്ങുരഥാ
ദികളില്ലിനിക്കാകയാൽ ദ്വന്ദയുദ്ധത്തിൽചതിക്കയില്ലെംകിലൊ വ
ന്നുപൊരുതൊടുക്കീടുവൻ നിങ്ങളെ മറ്റുപലരുമൊരുത്തനുമാകിലൊ
ചെറ്റുനിരൂപിച്ചുവെണമിനിക്കിനി എന്നതുകെട്ടുപറഞ്ഞിതുധൎമ്മജ
ൻ നിന്നൊടൊരുത്തനെഞങ്ങളെതിർക്കുന്നുനാണമുണ്ടെങ്കിൽപൊ
രുവാൻവരികനീ ആണെംകിൽമറ്റെന്തിനിത്തരംചൊല്ലുന്നു കുമ
തികുരുകുലപതികുടഞ്ഞുപൊങ്ങീടിനാൻ കൊപ്പുകണ്ടെറ്റംചിരിച്ചി
തെല്ലാവരും പൊരുവതിനുവരുവിനൊരുവന്മഹാവീരരെ പൊയ്പ
റഞ്ഞെന്നെചതിയായ്കയുംവെണംഎന്നുസുയൊധനൻചൊന്നതുകെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/357&oldid=185647" എന്ന താളിൽനിന്ന് ശേഖരിച്ചത്