ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശല്യം ൩൫൭

ണ്ഠതയൊടെകരഞ്ഞുവരുന്നതു കണ്ടിതുസഞ്ജയൻതന്നെയുമാകുലാൽ
ചെന്നുതലൊടിയരികെയിരുന്നവൻ തന്നെയണച്ചുതഴുകിസുയൊ
ധനൻ കണ്ണുനീരൊലൊലവീഴുന്നതുകണ്ടു ഖിന്നതയൊടെതുടച്ചിതു
സഞ്ജയൻമന്നവൻഗാവൽഗണിയുടെകണ്ണുനീർ മന്ദമന്ദംതുടച്ചീ
ടിനാനാകുലാൽയുദ്ധപ്രകാരവുംമാരുതിചെയ്തൊരു വൃത്താന്തവുമറി
യിച്ചുസുയൊധനൻമാനലൊഭാദികളെറയുണ്ടാകയാൽഞാനൊരുകാ
രണമായെനിതിനെല്ലാം കണ്ണുംപൊടിഞ്ഞുവയസ്സുപുക്കെറ്റവും ഖി
ന്നനായ്മക്കളുമൊക്കമരിച്ചുതൻനാടുംപരവശപ്പെട്ടുവിഷണ്ണനാ യാ
ടൽപൂണ്ടൊരുപിതാവിനൊടാശുനീചൊല്ലുകപൊരിൽമരിച്ചിതുഞാ
നെന്നുചൊല്ലെഴുമെന്നുടെമാതാവുതന്നൊടും മാരുതിയെന്നെച്ചതിച്ച
പ്രകാരവുംനെരെപറെകപിതാക്കന്മാരൊടുമെ വിശ്വാസമുള്ളൊരു
ദൂതനെവിട്ടുടനശ്വത്ഥാമാദികളൊടുമറിയിക്ക എന്നുപറഞ്ഞങ്ങയച്ചാ
നവനെയുംപിന്നെടമെന്തുപറയാവതീശ്വരാ പ്രെതപിശാചനിശാ
ചരന്മാരൊടുംഭൂതപെതാളകൂളിപ്പടതന്നൊടും നായ്ക്കൾകുറുനരിക്കൂട്ടംക
ഴുകുകൾനൊക്കിയുംവായ്ക്കൊൾവതിനായടുക്കയും ഗന്ധിച്ചുഗന്ധിച്ചു
വന്നുകടിപ്പതിന്നന്തികെനിൽക്കയുംവീൎപ്പുകൾപാൎക്കയും കാലുംക
രവുമിളക്കുന്നനെരത്തു നാലഞ്ചടിയളന്നൻപൊടുവാങ്ങിയും കൂരിരു
ട്ടിൽതുണയാരുമെകൂടാതെപാരിൽകിടന്നുവിധിബലമെന്നൊൎത്തു നാ
രായണാഹരെനാരായണാഹരെ നാരായണാഹരെഎന്നെപറയാ
വുവെണമെന്നാകിലടുത്തനാൾചൊൽവനെ ന്നാനന്ദമൊടിരുന്നാ
ൾകിളിപ്പൈതലും.

ഇതിശല്യപൎവ്വംസമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/363&oldid=185653" എന്ന താളിൽനിന്ന് ശേഖരിച്ചത്