ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശാന്തി ൩൯൧

അന്തികെപുരൊഹിതൻതന്നൊടുകൂടചെൎന്നു ചെന്തഴവെഞ്ചാമരംവെ
ൺ്കൊറ്റക്കുടയൊടും ആലവട്ടവുംകൊടികൊടിക്കൂറകളൊടും ആന
തെർകുതിരകാലാളായപടയൊടും സെനാനായകന്മാരാം വിരന്മാരൊ
ടുംചെൎന്നുരത്നസിംഹാസനത്തിന്മെലാമ്മാറിരുന്നുടൻ പത്നിയെവാ
മഭാഗെചെൎത്തഭിഷിക്തനാകയാൽശത്രുക്കൾ വരായ്വതിന്നായൊരുകൊ
ട്ടചമച്ചുത്തുമരാജഗൃഹംമദ്ധ്യെതീൎക്കയുംവെണം ഭിത്തികൾ തൊറുംദി
വ്യമൂൎത്തികളുടെരൂപംചിത്രമായെഴുതിവെന്മാളികളുംവെണംപൎവ്വത
വനജലപൂൎണ്ണവാഹിനിവെണംപൊയ്വഴികുഴിയന്ത്രപ്പാലങ്ങൾകിട
ങ്ങുകൾ അളവില്ലാതെവെള്ളംനിറഞ്ഞകിണറുകൾ കുളവുംനാനാവ
ൎണ്ണംമരുവും ഗൃഹങ്ങളുംഅരയാല്പെരുന്തെരുവുദ്യാനംനടക്കാവുംകരി
കൾകുതിരകൾക്കുള്ള പന്തികൾവെണം വളഞ്ഞമതില്ക്കെല്ലാംമമ്പറെ
ണുകൾവെണം വിളങ്ങീടിനസഭാതലവുമാസ്ഥാനവുംമന്ത്രശാല
കളൊടുനാടകശാലകളുംചന്ത മാടന്തപുരംചന്ദ്രികാംകണങ്ങളുംസൂത
മാഗധവന്ദസ്തുതിപാഠകചാരദൂതഗായകകുശിലവസെവകഗൃഹംന
ൎത്തകീയുക്തന്മാരാനൎത്തകപ്രവരന്മാർചിത്തകൌതുകത്തൊടുവസി
ക്കുംഗ്രഹങ്ങളും നിറഞ്ഞപുരിതന്നിൽതെളിഞ്ഞുവസിക്കെണംനിറന്ന
ജനങ്ങളുമരികെമെവിടെണംനിത്യവുംസാമദാനഭെദഭദ്രങ്ങൾകൊ
ണ്ടുശത്രു മിത്രൌദാസീനന്മാരെയുംവശത്താക്കിവെച്ചുകൊണ്ടുപായങ്ങ
ൾനാലിനുമുള്ളഭെദം നിശ്ചയിച്ചറിഞ്ഞുതൻമന്ത്രികൾചൊല്ലുവണ്ണം
ചൊല്ലിയനയങ്ങളാറും ക്രമംപിഴയാതെതുല്യതെജസാപതുക്കെപ്രവൃ
ത്തിച്ചീടെണംസന്ധിയുംവിഗ്രഹവും യാനവുമാസവുമന്തരാന്ത
രാപുനരന്തരാവിരഹിതംപ്രവൃത്തിക്കെണംദ്വൈതി ഭാവവുംതിരയെ
ണംനിവൃത്തിക്കെണംപുനരാശ്രയപൂൎവ്വമെടൊനാലുപായങ്ങൾകൊ
ണ്ടുമാറുനീതികൾകൊണ്ടുംകാലമെശാവസ്ഥാനന്ദരൂപമായ്പ്രവൃത്തിച്ചുശ
ത്രുഭൂപാ ലന്മാരെജ്ജയിച്ചുഭൂമണ്ഡലംഹസ്തസംസ്ഥിതമാക്കിശ്ശിക്ഷി
ച്ചുരക്ഷിക്കെണംഅശ്വമെധാദിയായയജ്ഞങ്ങളെല്ലാംചെയ്തു വിശ്വ
വുംതന്റെകീൎത്തികൊണ്ടുടൻ പരത്തെണംധനധാന്യാദികളുംബ്രാഹ്മ
ണൎക്കനുദിനംമനസാകനിഞ്ഞുനൽകീടെണം വിഷ്ണുഭക്ത്യാരാത്രിയിൽ
ചരമയാമാദിക്കുനിദ്രയുണൎന്നാസ്ഥയാസണ്ഡ്യെപസ്നാനാദികളെല്ലാം
ചെയ്തുമൃഷ്മായ്പുരൊഹിതപുത്രസെവകപ്രമുഖെഷ്ടന്മാരൊടുംകൂടിഭൊ
ജനം കഴിച്ചുടൻവെഗെനഭൂപാലനെക്കാണ്മാൻവന്നവൎക്കെല്ലാംവെ
ഗെനകാണ്മാൻ തക്കവണ്ണമാസ്ഥാനംപുക്കുസഭ്യന്മാരൊടും ചെന്നു
ധൎമ്മധൎമ്മങ്ങൾ ചിന്തിച്ചെപ്പൊഴും വിനീതനായപ്രിയംപറയാതെകൃ
ത്യാകൃത്യങ്ങളറിഞ്ഞുത്തമചിത്തന്മാരാം വിദ്വാന്മാരൊടുനിരൂപിച്ചൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/397&oldid=185687" എന്ന താളിൽനിന്ന് ശേഖരിച്ചത്