ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസ്തികം ൪൭

ൾക്കാ മാതാവിനുംമമമാതുലന്മാൎക്കുമു ള്ളാധിയുന്തീൎത്തവർ ജീവനംര
ക്ഷിക്കാ പന്നഗസത്രത്തെയിന്നുമാറ്റീടുകിൽ നന്നതല്ലായ്കിൽപ്ര
പഞ്ചംമുടിഞ്ഞുപൊം അസ്തികവാഞ്ഛിതംനൽകുകെന്നുഗുരു സത്യപ
രായണന്മാരാംമുനികളും മൌനാനുവാദമൊടെജനമെജയൻ താനും
മഖവരദക്ഷിണയുംചെയ്താൻ വഹ്നിയില്വീഴായ്കതക്ഷകനെന്നതു
മന്നെരം മൂന്നുരുചൊല്ലിനാനസ്തികൻ സത്യപരനായൊരസ്തികവാക്കി
നാൽ അത്തൽതീൎന്നൊന്നുവിൎത്തിടിനാൻതക്ഷകൻ മറ്റുള്ളദുഷ്ടനാ
ഗങ്ങൾദഹിച്ചതുമറ്റമില്ലാതൊളമുണ്ടെന്നതെവെണ്ടു ഭൂപനവഭൃഥസ്നാ
നവുഞ്ചെയ്തിതു താപവുംതീൎന്നുജഗദ്വാസികൾക്കെല്ലാം അസ്തികനെ
പ്പിന്നെസ്സൽക്കാരവുംചെയ്തു പൃത്ഥ്വീപതികനിവുറ്റുചൊല്ലീടിനാൻ
അച്യുതപ്രീതിവരുത്തീടുവാനിനി ക്കശ്വമെധംവെണമന്നെഴുന്നള്ള
ണം എന്നുപറഞ്ഞു സുവൎണ്ണരത്നാദികൾ മന്നവൻവെണ്ടുവൊളം
കൊടുത്തീടിനാൻ. കൌന്തെയന്മാരായപാണ്ഡവന്മാരുടെശാന്തഗു
ണമെല്ലാംചൊല്ലാവതല്ലെല്ലൊ തല്പുത്രപൌത്രനായുണ്ടായ നിന്നുടെ
സൽബൊധമെതുമൊരത്ഭുതമല്ലെല്ലൊ തൽക്കുലത്തിൻക ലുണ്ടാകുന്ന
മന്നവർ സൽഗുണന്മാരെന്നിയെവരുമാറില്ലാ ഭക്തിവിശ്വാസങ്ങ
ൾ കണ്ടുനാരായണൻ മുക്തിപ്രദനാംമുകുന്ദൻതിരുവടി ദൌത്യസാര
ത്ഥ്യാദിഭൃത്യകൎമ്മഞ്ചെയ്ത തൊൎത്താൽവിചിത്രമതാൎക്കുമറ്റുണ്ടാവൂ അസ്തി
കനിത്ഥംപറഞ്ഞതുകെട്ടപ്പൊ ളുത്തമനാംജനമെജയൻചൊല്ലിനാൻ;
എംകിൽപ്രപിതാമഹന്മാരുടെഗുണംമംഗലമാമ്മാറിനിക്കറിയിക്കണം
കെൾക്കണമെംകിൽവെദവ്യാസനെന്നിമ റ്റാൎക്കുംപറയാവതല്ലെ
ന്നുനിൎണ്ണയം സത്യവതിസുതനൊടുചൊദിക്കാതെസ്വസ്ത്യസ്തുസാം
പ്രതമെന്നെഴുന്നള്ളിനാൻ മാതുലഗെഹമകംപുക്കിതസ്തികവൻവാസു
കിമുൻപായനാഗപ്രവരന്മാർ അസ്തികനെ കനിഞ്ഞാശ്ലെഷവും ചെ
യ്തു മസ്തകത്തിൻകൽമുതൎന്നുചൊല്ലീടിനാർസൎപ്പകുലത്തെ രക്ഷിച്ച
തുപാൎക്കുംപൊ ളത്ഭുതമെത്രയുമെന്നെപറയാവു എന്തുഭവാനൊന്നുഞ
ങ്ങൾചെയ്യെണ്ടുന്ന തന്തൎഗ്ഗതമരുൾചെയ്താലതുതരാം ചിന്തിതമൊന്നു
ണ്ടതുപറായാമെംകി ലന്തരംപിന്നെവരാതെയിരിക്കണം സന്ധ്യാകാ
ലത്തിൻകലെന്റെചരിത്രങ്ങൾചിന്തിക്കയുംചൊൽകയുംകെൾക്കയും
ചെയ്കിൽ പന്നഗജാതികളാലവൎക്കാൎക്കുമെ പിന്നെയൊരുഭയംകൂടാ
തിരിക്കണം എന്നിതസ്തികൻപറഞ്ഞതുകെട്ടൊരു ദന്ദശൂകൊത്തന്മാ
രുമുരചെയ്താർ ഇക്കഥാചൊൽകയുംകെൾക്കയുംചെയ്വൊൎക്കു ദുഃഖംവ
രാവിഷമൊന്നുമകപ്പെടാ അന്ധരായ്ഞങ്ങളിലെകൻകടിക്കിലും അ
ന്തൎഭവിക്കയില്ലെന്നുംവിഷമെടൊ എന്നുരഗന്മാർകൊടുത്തുവരങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/53&oldid=185342" എന്ന താളിൽനിന്ന് ശേഖരിച്ചത്