ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൬൭

ശ്യപസുതരയൊമുന്നെഞാൻചൊന്നെനെല്ലൊദ്വാദശാദിത്യന്മാരിൽ
സവിതാവിന്റെഭാൎയ്യാബാഡവരൂപിണിയാന്ത്വഷ്ട്രയെന്നറിഞ്ഞാ
ലും അവൾപെറ്റുണ്ടായ്‌വന്നാരശ്വിനീദെവകളും അവരിൽ‌നിന്നു
ണ്ടായിഗുഹ്യകപ്പരിഷയും ഒൗഷധികളും‌പശുവൃന്ദവുമെന്നുകെൾപ്പു
പിന്നയുംബ്രഹ്മാവിന്റെഹൃദയത്തിങ്കൽ‌നിന്നു ധന്യനാംഭൃഗുമുനി
യുണ്ടായിതതുംകെൾനീ ഭൃഗുവിൻ‌മകൻകവികവിതന്മകൻ കാവ്യൻ
പിന്നയുംഭൃവിനുനല്ലൊരുമകനുണ്ടായി അവനുനാമധെയംച്യവ
നനെന്നാകുന്നു അവന്റെപത്നിമനുതന്മകളാൎഷിയെല്ലൊ അവൾ
പെറ്റൌൎവ്വനെന്നമാമുനിയുണ്ടായ്‌വന്നു അമ്മുനിസുതനെല്ലൊനിൎമ്മ
ലനൃചീകനും ചൊല്ലുവൻ ജമദഗ്നിയായതുമവന്മകൻ നാലു പുത്രന്മാ
ർജമദഗ്നിക്കുജനിച്ചതിൽ കാലനാശനശിഷ്യൻരാമൻപൊലവര
ജൻ നിന്തിരുവടിതാനുംഭാൎഗ്ഗവഗൊത്രത്തിങ്കൽ സന്തതിയായുണ്ടാ
യശൌനകമുനിയെല്ലൊ ഭാൎഗ്ഗവഗൊത്രത്തിന്റെപരപ്പുചൊല്ലിക്കൂ
ടാ മാൎഗ്ഗവെദികളവരെവരുമെല്ലാനാളും കെൾക്കണമെംകിലിന്നും
ചൊല്ലുവൻചുരുക്കി ഞാൻ ആൎക്കുകെൾക്കെണ്ടിവൈരാഗ്യംവരുംക
ഥയെല്ലാം ധാതാവിൻപൊക്കൽ നിന്നുപിന്നയുമുണ്ടായ്‌വന്നു ധാതാവും
വിധാതാവും‌മനുക്കൾക്കാധാരമായി അവർകൾക്കിരുവൎക്കുംഭഗിനീ
ലക്ഷ്മീദെവി അവൾതന്റെമനസ്സിൽനിന്നുണ്ടായീതനയന്മാർ വ്യൊ
മചാരികളാകുമശ്വങ്ങളവരെല്ലാം കാമയാനാൎത്ഥം മനൊവെഗമുള്ള വ
രെല്ലൊ വരുണനുടെപത്നിയായതുജെഷ്ഠയെല്ലൊ തരുണീമണിയ
വളാറുമക്കളെപ്പെറ്റാൾ സുരയുംപിന്നെസ്സുരനന്ദിനിയെന്നുരണ്ടു വ
കനാരികളുമുണ്ടായിതുമകളരായി ധാതാവിൻവാമസ്തനത്തിങ്കൽ നി
ന്നധൎമ്മനുംജാതനായിതു വരുണാത്മജന്മാരുമന്നാൾ‌അന്യൊന്യംത
ച്ചു കൊന്നുഭക്ഷിച്ചുനൂറുപെരുമന്നുയൌവ്വന യുക്തനാക യൊരധ
ൎമ്മനും‌നിശൃതിയെന്നവളെക്കയ്ക്കൊണ്ടാനവൾപെറ്റുനൈതൃതന്മാരാ
യുള്ള രാക്ഷസരുണ്ടായ്‌വന്നുപിന്നയുംഭയന്മഹാ ഭയനും‌മൃത്യുതാനുമെ
ന്നുമൂന്നധൎമ്മപുത്രന്മാ രുണ്ടായാരെല്ലൊതാമ്രയാംബ്രഹ്മാത്മജാ പുത്രി
കളായുണ്ടായിക്രൌഞ്ചിയുംഭാസീശ്യെനീ ധൃതരാഷ്ട്രയുംശുകിക്രൌഞ്ചി
പെറ്റുലൂകന്മാർ ഭാസിക്കുഭാസന്മാരുംശ്യെനിക്കുപുത്രന്മാരായി ശ്യെ
നന്മാർഗൃദ്ധ്രന്മാരും ധൃതരാഷ്ട്രിക്കുമക്കൾ ഹംസവുംകള ഹംസംചക്ര
വാകവും ശുകിപെറ്റിട്ടുശുകന്മാരുംപത്മസംഭവൻകൽനിന്നുണ്ടാ
യാളൊരുനാരീ കെല്പെറുംക്രൊധവശയെന്നവളുടെനാമം ഒൻപതുനാ
രിമാരെസ്സംഭവിപ്പിച്ചാളവൾഒൻപതുപെരുംപെറ്റാരൊരൊജാതി
കളെ മൃഗിയും‌മൃഗമന്ദാഹരിയുംഭദ്രമനാ മാതംഗീശാൎദ്ദൂലിയുംശ്വെതയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/73&oldid=185362" എന്ന താളിൽനിന്ന് ശേഖരിച്ചത്