ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൭൫

അഗ്നിഹൊത്രവുംവെണ്ടീലെന്തൊരുമൂലം‌കചൻ വൈകിയതവനൊ
രുസംകടം വന്നീലല്ലീ അനന്തരംകചനുവന്നീടുകിൽ‌മരിപ്പൻ‌ഞാൻ അ
ന്തരമെതുമില്ലെന്നാത്മജാപറഞ്ഞപ്പൊൾ എന്തിനുഖെദിക്കുന്നൂമരി
ച്ചാനെന്നാകിലു മിന്നുഞാൻ ജീവിപ്പിച്ചുകൊൾവൻനീയടങ്ങുക വി
ളിച്ചുശുക്രമുനികചനുംചെന്നായ്ക്കളെ പ്പെളിച്ചു.പുറപ്പട്ടു വന്നാനെ
ന്തൊരുചിത്രം‌ എന്തെടൊനുടെവരാഞ്ഞീടുവാന്മൂലമെന്നു സുന്ദരഗാ
ത്രിദെവയാനിചൊദിച്ചനെരം പുഞ്ചിരിപൂണ്ടുകചൻ ചൊല്ലിനാൻ
പരമാൎത്ഥം വഞ്ചിച്ചുദനുജന്മാർചെയ്തദുഷ്ടതയെല്ലാം പിന്നയുമൊരു
ദിനംപൂവിനുവനംപുക്കാൻ അന്നവനുടൽ‌പൊടിച്ചാഴിയിലിട്ടാരവ
ർ കന്ന്യകാദെവയാനിതാതനൊടറിയിച്ചാൾ അന്നും‌മാമുനിവരൻവി
ളിച്ചുവരുത്തിയാൻ പിന്നെയും‌മൂന്നാമതുദുഷ്ടരാമസുരകൾ മുന്നംവ
ന്നതുപൊലെവന്നുപൊകരുതെന്നാർ വധിച്ചുവറുത്തൊക്കെപ്പൊ
ടിച്ചുതരിപൊക്കി മൃദുത്വംകലൎന്നൊരുചൂൎണ്ണമായ്‌വശമാക്കി ഹൃദ്യമാം
ഗുരുവിനുസെവിപ്പാനുണ്ടാക്കിയ മദ്യത്താൽക്കലക്കി നൽകീടിനാര
സുരകൾ ദെവയാനിയും കചൻവാരാഞ്ഞനെരം പരിദെവനംതുടങ്ങി
നാൾതാതന്റെമുൻപിൽ നിന്നുദെവകളുടെഗുരുപുത്രനന്നറിഞ്ഞി
ട്ടു ദെവവൈരികളുടെദുഷ്ടതതന്നെയിതു ജീവിപ്പിച്ചീടുകിന്നുമെന്ന
തുകെട്ടു മൃതജീവനിവിദ്യകൊണ്ടുവിളിച്ചു ഭാൎഗ്ഗവനും വന്നീലകചനെ
ന്തുമകളെ കൎമ്മഫലം വന്നീടുന്നതിനെതുമാപതിന്മടങ്ങു നീ എന്നെല്ലാം
പലതരംഭാൎഗ്ഗവൻ പറഞ്ഞപ്പൊൾ കന്ന്യകദെവയാനികണ്ണുനീർവാ
ൎത്തുചൊന്നാൾ ആദിതെയാചാൎയ്യനാംഗീഷ്പതിസുതനായ ഭൂദെവൻ
തന്നെക്കൊന്നപാപികളസുരകൾ സന്തതിനാശംകൂടെവരുത്തീടുവ
ൻശപി ച്ചന്തരമതിനില്ലകെവലംപിന്നെഞാനും ഇന്നെന്റെകച
നൊടുകൂടിഞാന്മരിക്കുന്നെൻ എന്നെല്ലാംദെവയാനിചൊന്നതുകെട്ടു
ശുക്രൻ പിന്നയുംവിളിച്ചിതുനന്നായിദ്ധ്യാനി ച്ചപ്പൊൾതന്നുടെജ
റരത്തിൽ നിന്നവൻ വിളികെട്ടാൻ എതൊരുവഴിയെനീയെന്നുടെയു
ള്ളിൽ പുക്കിതെന്നൊദരവൊടുശുക്രൻ ചൊദിച്ചനെരംകചൻ എന്നെ
ക്കൊന്നസുരകൾവറുത്തുപൊടിച്ചുടൻ തന്നിതുമദ്യം തന്നിൽ കുലുക്കി
സ്സെവിപ്പാനായി എന്നുകെട്ടൊരുശുക്രൻകൊപിച്ചുചൊന്നാനെംകി
ൽ ഇന്നുഞാനസുരരെശ്ശപിച്ചുനശിപ്പിച്ചുപുണ്യമുള്ള മരരൊടൊന്നി
ച്ചുവാണീടുവൻ എന്നതുകെട്ടു കചൻ ചൊല്ലിനാനരുതെന്നാൽ വ
ന്നുപൊംതപസ്സിനുനാശമെന്നറിയണം നന്നല്ലാശപിക്കുന്നതാരെ
യു മൊരുവൎക്കും ദൊഷമില്ലാതനമുക്കൊക്കയുംക്ഷമിപ്പതു ഭൂഷണമാകു
ന്നതുകൊപമുണ്ടായാലാകാ കൊപകാമാദികളെ ക്ഷമയാജയിപ്പവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/81&oldid=185370" എന്ന താളിൽനിന്ന് ശേഖരിച്ചത്