ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪ സംഭവം

മിഴികളിലഞ്ജനമതുംചെൎത്തു കുണ്ഡലഷണ്ഡം‌മിന്നുംഗണ്ഡമണ്ഡ
ലത്തിൻകൽകുണ്ഡലീഹണംപൊലെപത്തിക്കീറ്റതുംചെൎത്തു സ്വൎണ്ണ
ഭൂഷണങ്ങളുമൊക്കവെയണിഞ്ഞൊരു കണ്ണാടിതന്നിൽ‌മുഖപത്മവും
നൊക്കിനൊക്കി നല്ലൊരുപുരുഷനെച്ചിന്തിച്ചുചിന്തിച്ചുള്ളി ലല്ലാ
സംചെന്നൊരശൊകത്തെയും‌ചാരിനിന്നു ദുഃഖിക്കുന്നതുനെരം‌മന്ന
വൻ‌താനെതന്നെ മയ്ക്കണ്ണിയുടെമുൻപിൽച്ചെന്നിതുബലാലപ്പൊ
ൾ എന്നുടെഭൎത്താവാകെന്നവളുമപെക്ഷിച്ചാൾ നിന്നിതുവിഷണ്ണ
നായമന്നവൻ‌താനുമപ്പൊൾ നിന്നൊടുകൂടിരമിക്കുന്നതില്ലെന്നുതന്നെ
മുന്നമെദെവയാനിതന്നൊടുചൊന്നെനെല്ലൊ സത്യത്തെലംഘിക്കരു
തെന്നതുകൊണ്ടും‌പിന്നെ ഉത്തമനായശുക്രൻതന്നിലെപ്പെടികൊ
ണ്ടും ഇന്നിതുമടിച്ചുഞാൻ നിൎണ്ണയംമനൊഹരെ നിന്നിലുള്ളനുരാഗം
കണ്ടന്നെയുള്ളൊന്നല്ലൊ എന്നതുകെട്ടു ചൊന്നാൾശൎമ്മിഷ്ഠയതുനെ
രം ഒന്നുണ്ടുപറയുന്നുഞാനിപ്പൊളിതുകെൾക്ക ഒരൊരൊനൎമ്മങ്ങളും
പറഞ്ഞുവാഴുംപൊഴും നാരിമാരൊടുവെളിപറയും‌പൊഴും‌പിന്നെ ത
ന്നുടെജീവനിപ്പൊൾപ്പൊമെന്നുതൊന്നുംപൊഴും എന്നതുപൊലെ
ധനമൊക്കെപ്പൊയീടുംപൊഴും എന്നിവനാലിങ്കലുമസത്യം‌പറഞ്ഞാ
ലും എന്നുമെദൊഷമില്ലയെന്നുകെളിയുമില്ലെ വിസ്തരിച്ചവൾ ചൊ
ന്നതെന്തിനുപറയുന്നു സിദ്ധിച്ചാൾഭൂപാലനെയന്നവളെന്നെവെ
ണ്ടു ശൎമ്മിഷ്ഠയ്ക്കന്നുതന്നെഗൎഭവുമുണ്ടായ്‌വന്നു നിൎമ്മലനായിട്ടൊരുപുത്ര
നുമുണ്ടായ്‌വന്നുഅന്നുതൊട്ടുടൻപിന്നെശൎമ്മിഷ്ഠതന്നിൽചിത്തം നന്നാ
യിരമിച്ചിതുഭൂപനുംദിനം‌പ്രതി അന്നൊരുദിനംവന്നുശൎമ്മിഷ്ഠതന്നെ
ക്കാണ്മാൻ മന്നവനുടെപത്നിയാകിയദെവയാനീ അപ്പൊഴെകുമാ
രനെക്കാണായീതെജസ്സൊടു മത്ഭുതംതൊഴിചൊൽ‌നീപെറ്റവാറെ
ങ്ങനെനീ പെറ്റവാറെന്തുപറയാവതുമെടൊപുനരെത്രയും ദിവ്യനാ
യൊരാദിത്യനെന്നപൊലെവന്നൊരു നരനെന്നെമെല്ലവെതഴുകിനാ
ൻയെന്നതെയറിഞ്ഞുഞാനെന്നവൾപറഞ്ഞപ്പൊൾ നന്നായിതെം
കിലെന്നുപൊയിതുദെവയാനി പിന്നയുംനൃപനവൾ കാണാതെപു
ണൎന്നീടും നന്ദനന്മാരുംപാടെമൂന്നുപെരുണ്ടായ്‌വന്നൂ ചന്ദ്രാൎക്കാനല
തെജസ്ത്രിതമെന്നപൊലെ ദ്രുഹ്യുവുമനുദ്രുഹ്യുപൂരുവെന്നതുമെല്ലൊ
മുഖ്യന്മാരാകുമവർമൂവൎക്കും നാമങ്ങളും അങ്ങിനെചെല്ലുംകാലംക്ഷൊ
ണീന്ദ്രനൊരുദിനമംഗനാരത്നമായദെവയാനിയും‌താനും ഒന്നിച്ചുമ
ധുപാനം‌ചെയ്തിതുവഴിപൊലെ തന്നെത്താൻ‌മറന്നിതുദെവയാനി
യുമപ്പൊൾ മദിരാപാനംചെയ്തുമധരപാനംചെയ്തും മദനൻതെരുതെ
രെവലിച്ചുകൂരമ്പെയ്തും മനസിമദംകലൎന്നൊരനുരാഗംപെയ്തും കനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/90&oldid=185379" എന്ന താളിൽനിന്ന് ശേഖരിച്ചത്