ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮ സംഭവം

ൎത്ഥവിജ്ഞാനാദിസമ്പന്നന്മാരാ യ്ബൊധമെറിയമുനിപ്രവരശിഷ്യ
ന്മാരായ്‌വെദപാരകന്മാരാംബഹ്യചമുഖ്യന്മാരാൽപ്രെൎയ്യമാണങ്ങളാകും
സംഹിതപദങ്ങളെദ്ധാൎയ്യമാണാൎത്ഥത്തൊടും സുസ്വരവ്യക്തിയൊടും
കെട്ടുകെട്ടാനന്ദിച്ചുചെന്നപ്പൊൾകാണായ്‌വന്നു വാട്ടമെന്നിയെയാഗ
ശാലകൾപലതരംയജ്ഞവിദ്യാംഗക്രിയാതല്പരന്മാരായ്നാനാ വിജ്ഞാ
നജ്ഞാനാദികൊണ്ടജ്ഞാനമകന്നീടും യജുൎവ്വെദികളുമൃഗ്വെദികളായു
ള്ളൊരുമൃജുമാൎഗ്ഗത്തൊടതിമധുരഗാനത്തൊടും സാമവെദികളൊടു ഭാ
രുണ്ഡസാമഗന്മാർസൊമപാനാദികൊണ്ടുപൂതമാനസന്മാരും തൈ
ത്തിരിയാദിശാഖാഭെദങ്ങൾഹുവിധം മൂൎത്തിഭെദങ്ങൾചൊല്ലും സൂ
ക്തങ്ങൾപലതരംസൂത്രങ്ങൾചൊല്ലുന്നൊരും ബ്രാഹ്മണവെദികളും
ശാസ്ത്രസിദ്ധാന്തവ്യാഖ്യാനാൎത്ഥതല്പരന്മാരും അഥൎവ്യൎഗ്യജുസ്സാമഭെദ
സംഹിതാഗാനം‌പദരസംക്രമസ്വരമാത്രാദിശിക്ഷയൊടും ശബ്ദസം
സ്കാരത്തൊടുംവാക്ക്യഭെദാൎത്ഥത്തൊടും സുപ്തിങന്താദിബൊദ്ധ്യസൂത്ര
വൃത്തികളൊടും ശീക്ഷാവ്യാകരണവുംച്ശന്ദസ്സുംനിരുക്തവുംസൂക്ഷ്മജ്യൊ
തിഷംകല്പമിവറ്റിന്മതഭെദം മൊക്ഷധൎമ്മൊക്തമീമാംസാദികളുപനി
ഷദ്വാക്യൎത്ഥവിശെഷദവ്യാഖ്യാനമതങ്ങളും ദ്രവ്യഭെദവുംകൎമ്മഭെദവും
കാലഭെദംദിവ്യമാനുഷഭെദം സവ്യാപസവ്യഭെദം കൎത്തൃഭെദവുംക്രിയാ
ഭെദവുംഗുണഭെദം‌കൃത്യാകൃത്യാചാരപ്രായശ്ചിത്തഗ്രന്ഥങ്ങളും‌കാൎയ്യകാ
രണകരണാദിഭെദങ്ങളുമാചാൎയ്യഭെദവുംവ്യാസഗ്രന്ഥാദിപുരാണവും
ശ്രുതിഗൂഢാൎത്ഥഭെദപ്രതിബൊധകമായ സ്മൃതിഭെദങ്ങളിതിഹാസ
ങ്ങൾപലതരംവെദാംഗസ്കന്ധഭെദൊപാംഗശാഖാദികളുംവെദാന്താ
ദികൾനാനാശാസ്ത്രങ്ങൾബഹുവിധം അഭ്യസിച്ചീടും‌മുനിവൎഗ്ഗവും
ശിഷ്യകളുമത്ഭുതാത്മകജപഹൊമാദികൎമ്മളും യന്ത്രതന്ത്രാദിയുതമന്ത്ര
ജാപകന്മാരും‌അന്തെവാസികൾപരികൎമ്മികൾഭൃത്യന്മാരും പവിത്രാ
ലയങ്ങളും വിചിത്രാസനങ്ങളും ധവിത്രച്ശത്രദണ്ഡപാദുകപടങ്ങളും
അഷ്ടാംഗ ബ്രഹ്മചൎയ്യനിഷ്ഠപൂണ്ടീടുന്നൊരു മഷ്ടാംഗയൊഗത്തൊ
ടുകൂടിനയതികളും ജാത്യാദിവൈരംവെടിഞ്ഞീടിനജന്തുക്കളും ജാത്യാദി
കുസുമിതലതികാവലികളും പ്രീത്യാകണ്ടുണ്ടായൊ രുപരമാനന്ദത്തൊ
ടുംഭീത്യാസാത്വികമത്യാമഞ്ജുളതരഗത്യാനീത്യാസജ്ജനരീത്യാമനസിപൂ
ൎണ്ണഭക്ത്യാസ്വാദ്ധ്യായശ്രവണസന്തുഷ്ടനായിമന്ദംമന്ദം കാശ്യപത
പൊഗുപ്തമാശ്രമമകം‌പുക്കാ നാശ്ചൎയ്യം‌മനക്കാമ്പിൽ‌മെൽക്കുമെലു
ണ്ടായ്‌വന്നുപൎണ്ണശാലയിൽചെന്നുമന്നവൻ‌നിന്നനെരം ധന്യനാം‌ത
പൊധനൻ‌തന്നെക്കണ്ടീലയെല്ലൊ ആരുള്ളതിവിടെയെന്നെത്രയും
ഗാംഭീൎയ്യത്തൊടാരെയും‌കാണാഞ്ഞവനുച്ചത്തിലുരചെയ്താൻ ലക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/94&oldid=185383" എന്ന താളിൽനിന്ന് ശേഖരിച്ചത്