ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦ സംഭവം

ത്തെയും ജനകനായകണ്വൻ തന്നെപ്രാൎത്ഥിച്ചാലവ നനുവാമദത്താ
ലെംകിലരുതെന്നില്ലതാനും മധുര സ്വരവിസ്പഷ്ടാക്ഷരാലാപംകെട്ടു മ
ധുരാധരിയൊടുമന്നവനുരചെയ്താൻ ഭൊഷ്കുരചെയ്കെന്നുള്ളതാൎക്കടു
ത്തതുബാലെ മൂൎക്ക്വന്മാരൊടുവെണംചൊല്ലുവാനതുമെംകിൽ ഊൎദ്ധ
രെതസ്സാംമുനിതന്നുടെപുത്രിഞാനെന്നൊൎത്തുനീപറയണമെന്നൊടുമ
നൊഹരെ എന്നതുകെട്ടു മുനി കന്ന്യകതാനുംചൊന്നാൾ നന്നല്ലതന്നെ
ക്കക്കെന്നുള്ളതെന്നതുനൂനംഎംകിലൊയഥാതത്വംകെട്ടാലും‌മമജന്മം‌പ
ങ്കജശരസമനാകിയനരാധിപ പണ്ടൊരുതപൊധനനിവിടെയ്ക്കെ
ഴുന്നള്ളി ക്കണ്ടിതുമമപിതാവാകിയമുനീന്ദ്രനെ കൊണ്ടാടിച്ചൊദ്യം
ചെയ്താനൂൎദ്ധ്വരെതസ്സാംഭവാ നുണ്ടായമകളുടെജന്മത്തെപ്പറയണം
അപ്പാഴുതച്ശനെല്ലാമവനൊടറിയിച്ചാ നപ്രകാരങ്ങൾ ഞാനുമെ
പ്പെരുമറിയിക്കാം വിശ്വാമിത്രന്റെതപൊവിഘ്നത്തെവരുത്തുവാൻ
വിശ്വമൊഹിനിയായമെനകതന്നെശ്ശക്രൻ മന്മഥമന്ദമരുന്മാധവമാ
സാദിയെ നിൎമ്മലചന്ദ്രനൊടുകൂടവെനിയോഗിച്ചാൻ കൌശിക
വവളെക്കണ്ടാശയാവിവശനാ യാശയധൈൎയ്യതപൊബലങ്ങളാ
ശുകള ഞ്ഞായിരംസംവത്സരംക്രീഡിച്ചുവനംതൊറു മായതവിലൊച
നയായമെനകയൊടും അക്കാലംതപൊബലമൊക്കവെനശിക്കയാ
ലുൾക്കാമ്പിത്തത്വബൊധമുദിച്ചിട്ടവനപ്പൊൾ പുഷ്കരവിലൊച
നതന്നെയുമുപെക്ഷചെ യ്തുഗ്രമാംതപസ്സിനുകൊപ്പിട്ടാൻ പണ്ടെ
പ്പൊലെ വിശ്വാമിത്രന്റെ ബീജംധരിച്ചമെനകയും നിശ്ശെഷദെവ
കാൎയ്യം‌സാധിച്ചുപോകുംനെരം ഹിമവൽപ്രസ്ഥദെശെമാലിനീതീര
സ്ഥലെ കമലാവിലൊചനാപെറ്റാളെന്നറിഞ്ഞാലും താപസബീ
ജത്തിനുനാശമില്ലെന്നുകണ്ടു താപവുമകന്നവൾവാനുലൊകവും പു
ക്കാൾ ലാളിച്ചുശകുന്തങ്ങളിവളെപ്പലകാലം പാലിപ്പാനെന്റെകയ്യി
ൽ‌നൾകിനാർശകുന്തങ്ങൾ പെരിട്ടുശകുന്തളയെന്നിവൾക്കതിനാൽ
ഞാൻ ഭാരിച്ചമൊദത്തൊടുമകളായ്‌വൎക്കുന്നെൻ നെരത്രെപറഞ്ഞത
ന്നമ്മുനിയൊടുതാതൻ പാരമാത്ഥികൻ ചൊന്നതൊക്കഞാൻ കെട്ടമൂലം
എന്നുടെജന്മമെല്ലാമറിഞ്ഞെനപ്പൊൾഞാനും നിന്നൊടുപരമാൎത്ഥം
പറഞ്ഞെന്നറിഞ്ഞാലും അക്കഥകെട്ടുതെളിഞ്ഞക്കാലം ദുഷ്ഫന്തനുംപുഷ്ക
രശരമെറ്റുകുന്ന്യകയൊടുചൊന്നാൻ സുവ്യക്തംരാജപുത്രിനീയെ
ന്നുവന്നിതിനിനിൎവ്വ്യാജംപരിഗ്രഹിച്ചീടണമെന്നെയിപ്പൊൾ ബ്രാ
ഹ്മവുമാൎഷംദൈവംപ്രാജാപത്യവുംപുന രാസുരംഗാന്ധൎവ്വവും രാക്ഷ
സ്സംപൈശാചവും വൈവാഹകൎമ്മമെട്ടുവിധമീവണ്ണമതിൽ ക്ഷ്മാവ
രന്മാൎക്കുകൊള്ളാം ഗാന്ധൎവ്വംരാക്ഷസവും ദൈവജ്ഞനായമനുവിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/96&oldid=185385" എന്ന താളിൽനിന്ന് ശേഖരിച്ചത്