ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨

സകലവും എന്റെ നന്മെക്കായി നടത്തും എന്നും അവൻ എ
ന്നെ വീണ്ടെടുത്തതിനാൽ ഞാൻ അവന്റെ മുതൽ തന്നെ എ
ന്നും നിശ്ചയമായി അറിഞ്ഞു വിശ്വസിക്കുന്നു. ഈ വിശ്വാ
സത്താലെ മരണ നരകാദികൾ വരുത്തുന്ന ഭയ സങ്കടങ്ങളെ
നീക്കി പിശാചിന്റെ അഗ്നി അസ്ത്രങ്ങളെയും കെടുത്തു കള
യാം. യെശു വീണ്ടെടുത്തവരെ നശിപ്പിപ്പാൻ ആൎക്കു ശക്തി
ഉണ്ടാകും. പൌലിന്റെ ജലഗീതത്തെ രൊമ. ൮,൩൧. ൩൬.
വിശ്വാസികൾ്ക്ക ഒട്ടൊഴിയാതെ പാടാം. അതിന്നായി കൎത്താ
വിന്നു എന്നെക്കും സ്തൊത്രം ഉണ്ടാക.

൫൩

൧ യൊഹ. ൩, ൨൦ ഹൃദയം തന്നെ നമുക്ക് കുറ്റം വിധി
ച്ചാൽ നമ്മുടെ ഹൃദയത്തെക്കാൾ ദൈവം വലിയവനാകു
ന്നു സകലവും അറികയും ചെയ്യുന്നു.

പുതുതായി ജനിച്ചവൻ പാപം ചെയ്യാതെ യെശുവൊടു
ഒത്തവണ്ണം ഈ ഭൂമിയിൽ നടക്കെണ്ടതു. ദുഷ്ടന്റെ കൌശല
ങ്ങളെ അനുസരിക്കാതെ അവൻ തന്നെ കാത്തു വെളിച്ച, സ്നെഹ,
സത്യങ്ങളിൽ നടന്നു ദൈവകല്പനകളെ അനുസരിച്ചു അവന്നു
ഇഷ്ടമായത് ചെയ്യെണ്ടതാകുന്നു. അങ്ങിനെ നടന്നാൽ ഹൃദ
യം കുറ്റം ചുമത്തുകയില്ല. അവന്നു ദൈവത്തിലെക്ക് ധൈൎയ്യം
ഉണ്ടു. അപെക്ഷപ്രകാരം കിട്ടുന്നത് ൧ യൊഹ. ൩, ൨൧
എങ്കിലും പാപം ചെയ്താൽ കാൎയ്യം വെറെ. അപ്പൊൾ ഹൃദയം
കുറ്റം വിധിക്കുന്നു, ധൈൎയ്യവും കെട്ടു പൊകുന്നു, മുമ്പെ പൊ
ലെ പ്രാൎത്ഥിപ്പാൻ കഴികയില്ല. എന്നാൽ നഷ്ടം തിരിഞ്ഞ
വനായി നരകത്തിലെക്ക് വീഴുകെ ഉള്ളു എന്നു അഴിനില പൂ
ണ്ടു സങ്കടപ്പെടെണമൊ. വെണ്ടാ, യൊഹനാൻ എഴുതിയതി
തു: എൻ പൈതങ്ങളെ, നിങ്ങൾ പാപം ചെയ്യായ്വാൻ ഞാ
ൻ ഇവറ്റെ നിങ്ങൾ്ക്ക എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എ
ങ്കിലൊ, നീതിമാനാകുന്ന യെശുക്രിസ്തൻ എന്നൊരു കാൎയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/104&oldid=194223" എന്ന താളിൽനിന്ന് ശേഖരിച്ചത്