ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭

റൊളം പ്രകാശിക്കുന്ന പ്രകാശം മനുഷ്യപുത്രന്റെ വരവും
ഉണ്ടാകും എന്നും ഒൎത്താൽ കൎത്താവിന്റെ വരവു പെട്ടന്നുംആ
രും നിനയാത്ത സമയത്തും ഉണ്ടാകും എന്നറിയാം. ആ നാ
ളിന്നു മുമ്പെ സൂൎയ്യ,ചന്ദ്രാദികളിലും ഭൂമി, സമുദ്രങ്ങളിലും
മനുഷ്യരിലും ഒരൊ അടയാളങ്ങൾ ഉണ്ടായാലും ദുഷ്ടന്മാരും
വിശ്വാസികളും വിചാരിക്കാത്ത സമയം കൎത്താവു വരും. മ
ത്ഥ. ൨൪, ൪൪. ൫൦. അതിന്നു മുമ്പെ സ്വന്ത മൊഹപ്രകാരം ന
ടന്നു ലൊകാവസാനത്തെ കുറിച്ചുള്ള ഉപദെശം ഇല്ലാതാ
ക്കുവാൻ പല പരിഹാസികൾ നൊക്കും. ൨ പെത്ര. ൩, ൩. ൪.
അവരെ അനുസരിക്കുന്നവരും ഉണ്ടാകും. അത് കൂടാതെ ജ
ല പ്രളയത്തിന്നും സദൊം പട്ടണനാശത്തിന്നും മുമ്പെയുള്ള
വർ ഒന്നും വിചാരിയാതെ ഭക്ഷിച്ചും കുടിച്ചും വിവാഹംചെ
യ്തും വിവാഹത്തിന്നു കൊടുത്തും വാങ്ങി വില്ക്കയും നട്ടു പണിക
യും ചെയ്തതു പൊലെ കൎത്താവിന്റെ വരവിന്നു മുമ്പെ മനു
ഷ്യർ മിക്കവാറും ലൌകിക കാൎയ്യങ്ങളിൽ രസിച്ചു നിദ്രാമ
യക്കം പൂണ്ടു ലഘുബുദ്ധികളായി നടക്കും. പത്തു കന്യകമാ
രുടെ ഉപമയെ ഒൎത്തു കൊൾ്ക. അതു കൊണ്ടു കൎത്താവു തന്റെ
നാൾ ഒരു കണിപൊലെ എല്ലാ ഭൂവാസികളുടെ മെൽ വ
രും എന്നു പറഞ്ഞത്, ആശ്ചൎയ്യം തൊന്നെണ്ടാ. ദുഷ്ടന്മാൎക്ക
മാത്രം അല്ല, നീതിമാന്മാൎക്കും ഭയവും സങ്കടവും ഉണ്ടാകും.
കൎത്താവു മെഘങ്ങളൊടു കൂട വരുമ്പൊൾ ഭൂമിയിലുള്ള സക
ലഗൊത്രങ്ങളും അവനെ കുറിച്ചു പ്രലപിക്കും. വെളി. ൧,൭
അതിന്നു മുമ്പെ ദൈവം അവരെ ഇഷ്ടം പൊലെ നടപ്പാൻ
സമ്മതിക്കകൊണ്ടു അവനിൽ ജീവിക്കയും ചരിക്കയും ഇരി
ക്കയും ചെയ്ത പ്രകാരം അവർ അറിഞ്ഞില്ല എങ്കിലും ആ
നാളിൽ തങ്ങൾ്ക്ക തൊന്നുന്ന പ്രകാരം അല്ല, ന്യാധിപതിക
ല്പിക്കുംപ്രകാരം അവർ ഒരുമിച്ചു കൂടുകയും നില്ക്കയും നട
ക്കയും ചെയ്യെണ്ടിവരും. അവന്റെ മുമ്പാകെ അന്നു ശങ്കിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/109&oldid=194216" എന്ന താളിൽനിന്ന് ശേഖരിച്ചത്