ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨

ഇണക്കം വരുത്തിയതിനാൽ അവരുടെ പാപങ്ങളെ കണക്കിടാ
തെ സുവിശെഷ വചനം അവരിൽ സ്ഥാപിച്ചു നിങ്ങൾ ദൈ
വത്തൊടു ഇണങ്ങി വരുവിൻ എന്നും അവന്റെ പുത്രന്റെ മ
രണത്താൽ രക്ഷയെ പ്രാപിച്ചതു കൊണ്ടു അന്നു വിരൊധമായ
ശത്രുത്വത്തെ നീക്കി ക്കളവിൻ എന്നും എല്ലാവരൊടും അറിയി
ക്കുന്നു. ൨ കൊറി. ൫, ൧൯. ൨൦. ഒരുവന്റെ നീതിയാൽ നീതീ
കരണം എല്ലാ മനുഷ്യരിൽ വന്നു. രൊമ. ൫, ൧൮. എല്ലാ
വൎക്കും നിത്യജീവൻ ഉണ്ടാകെണ്ടതിന്നു ഒരുവഴി സാധിച്ചു. ദു
ഷ്ടന്റെ മരണത്തിൽ അല്ല, അവന്റെ മാനസാന്തരത്തി
ലും ജീവനിലും അത്രെ ദൈവത്തിന്നു ഇഷ്ടം ഉണ്ടു. ആരും
നശിച്ചു പൊകാതെ എല്ലാവരും അനുതാപത്തിലെക്കും സത്യ
ത്തിന്റെ അറിവിലെക്കും നിത്യജീവനിലെക്കും വരെണം എന്നു
ദൈവത്തിന്റെ വാഞ്ച്ഛ. ഈ മഹാ കരുണയുടെ ഉറവു ക്രിസ്ത
ന്റെ മരണം കൊണ്ടു ഉണ്ടായ ഇണക്കത്തിൽ ആകുന്നു. ത
ങ്ങൾ ദൈവത്തിന്റെ ശത്രുക്കൾ എന്നു സമ്മതിക്കുന്നവരെല്ലാ
വരും യെശുവിന്റെ മരണം കൊണ്ടു തങ്ങൾ്ക്ക ദൈവത്തൊടു
ഇണക്കം വന്നു എന്നു വിശ്വസിച്ചു അടുത്തു ചെന്നു പാപം ഏ
റ്റു പറഞ്ഞു രക്ഷെക്കായി വെണ്ടുന്നതൊക്കെയും അവനൊടു
അപെക്ഷിക്കാം. ഇങ്ങിനെ അടുത്തു ചെല്ലുന്തൊറും മന
സ്സിലെ ശത്രുത്വം നീങ്ങി പരിശുദ്ധാത്മാവ് ഹൃദയത്തിൽ പക
ൎന്നു വരുന്നു. തന്റെ പുത്രന്റെ മരണത്താൽ നാം ദൈവത്തൊ
ടു ചെൎന്നു വന്നു എങ്കിൽ അവന്റെ ജീവനാൽ നിത്യരക്ഷ
യെ പ്രാപിപ്പാൻ സംഗതി ഉണ്ടല്ലൊ. യെശുവിന്റെ മരണം
കൊണ്ടു നമ്മൂടെ മെൽ ഭാരമായി കിടന്ന ശാപം നീങ്ങി പൊയതി
നാൽ അവന്റെ ജീവശക്തി കൊണ്ടു സൎവ്വ സങ്കടങ്ങളിൽ നിന്നു
പൂൎണ്ണ ഉദ്ധാരണം വിശ്വാസികൾ്ക്ക എല്ലാവൎക്കും വരും നിശ്ചയം. അ
തിന്നു അവൻ പിന്നെയും മരിക്കെണ്ടതല്ല, ദൈവത്തൊടു അവരെ
ചെൎക്കെണ്ടതിന്നു അവൻ മരണം ഏറ്റു. രക്ഷിക്കെണ്ടതിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/114&oldid=194210" എന്ന താളിൽനിന്ന് ശേഖരിച്ചത്