ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦

ദൈവത്തിന്റെ സന്നിധിയിലും നില്പാൻ അവൎക്ക പ്രാപ്തി
യില്ല, ദൈവം അവൎക്ക ദഹിപ്പിക്കുന്ന അഗ്നി അത്രെ. അ
തുകൊണ്ടു നാം സകല ഭാരത്തെയും മുറുക പറ്റുന്ന പാപ
ത്തെയും വെച്ചെച്ചു നമുക്കു മുൻ കിടക്കുന്ന പൊർ പാച്ച
ലെ ക്ഷാന്തിയൊടെ കഴിച്ചൊടുക. വിശ്വാസത്തിന്റെ
നായകനും തികവു വരുത്തുന്നവനുമായ യെശുവിനെ നൊ
ക്കി കൊള്ളുക.

൬൪

൧കൊറി. ൨, ൨. യെശുക്രിസ്തനെ, ക്രൂശിക്കപ്പെ
ട്ടവനെ തന്നെ അല്ലാതെ, നിങ്ങളിൽ ഒന്നും അറിയ
രുത് എന്നു ഞാൻ നിൎണ്ണയിച്ചു.

ക്രിസ്തീയ ജാതികൾ എല്ലാം രാജ്യ വിശെഷങ്ങൾ്ക്കും
ഗൃഹകാൎയ്യത്തിന്നും ദെഹസൌഖ്യത്തിന്നും പല വിദ്യാ
കൌശലങ്ങളെ സങ്കല്പിച്ചിരിക്കുന്നു എങ്കിലും ഈ വിദ്യക
ളെ എല്ലാം ആരാഞ്ഞു പഠിച്ചാലും ആത്മാവിന്നു പൂൎണ്ണ തൃപ്തി
വരുന്നില്ല. അതിന്നു മറ്റൊരു ജ്ഞാനം വെണം. ആത്മാവി
ന്റെ ആശ്വാസത്തിന്നും നിത്യജീവന്റെ അനുഭവത്തിന്നും
വെണ്ടുന്ന വിദ്യ വെദത്തിൽ അടങ്ങിക്കിടക്കുന്നു. ദൈവവച
നം മാത്രം മനുഷ്യനെ രക്ഷെക്ക് ജ്ഞാനിയാക്കുന്നു. ൨
തിമൊ. ൩, ൧൫. എങ്കിലും ഒരുത്തൻ ലൊകസൃഷ്ടി, പാ
പപതനം, ദൈവത്തിന്റെ ലക്ഷണങ്ങൾ, ദൈവദൂതർ, ധ
ൎമ്മ കല്പനകൾ, മരണം, ന്യായവിസ്താരം, ലൊകാവസാനം മുതലാ
യ ഉപദെശങ്ങളെ അറിഞ്ഞു വെദത്തിൽ എഴുതി കിടക്കു
ന്ന പ്രകാരം ഗ്രഹിച്ചാലും അതിൽ അധികം സാരമുള്ള
ഒരു ജ്ഞാനം ഗ്രഹിക്കുന്നില്ല എങ്കിൽ ആത്മാവിന്നു ആശ്വാ
സവും ശുദ്ധിയും രക്ഷയും വരും എന്നു വിചാരിക്കെണ്ടത
ല്ല, ക്രൂശിൽ നിന്നു മരിച്ച യെശുവൊടു സംബന്ധിച്ചു മെൽ
പറഞ്ഞ ഉപദെശങ്ങളെ ഗ്രഹിച്ചുവിശ്വസിച്ചാൽ മാത്രംനി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/122&oldid=194198" എന്ന താളിൽനിന്ന് ശേഖരിച്ചത്